കൊച്ചി : ലൈഫ് മിഷൻ അഴിമതിക്കേസ് ഹൈക്കോടതി നാളെ പരിഗണിക്കും. ജസ്റ്റിസ് പി.വി കുഞ്ഞിരാമൻ അടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കുക. കൊറോണയുടെ പശ്ചാത്തലത്തിൽ വീഡിയോ കോൺഫറൻസിംഗ് വഴിയാണ് കേസ് പരിഗണിക്കുന്നത്.

ലൈഫ് മിഷൻ അഴിമതിയിലെ അന്വേഷണം സ്റ്റേ ചെയ്തത് നീക്കണമെന്ന് കഴിഞ്ഞ ദിവസം സിബിഐ കോടതിയിൽ അപേക്ഷ സമർപ്പിരുന്നു . കോടതിയുടെ സ്‌റ്റേ അന്വേഷണത്തെ ബാധിക്കുമെന്നും അതിനാൽ സ്‌റ്റേ നീക്കണമെന്നും ആവശ്യപ്പെട്ടാണ് സിബിഐ കോടതിയെ സമീപിച്ചിരിക്കുന്നത്.

വിദേശ സംഭാവന നിയന്ത്രണ നിയമ പ്രകാരം ലൈഫ് മിഷനെ പ്രതിയാക്കിയ നടപടി ചോദ്യം ചെയ്ത് സിഇഒ യു.വി ജോസ് നൽകിയ ഹർജിയിലായിരുന്നു കോടതി അന്വേഷണം സറ്റേ ചെയ്തുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. രണ്ട് മാസത്തേക്കാണ് സ്റ്റേ ചെയ്തത്. എഫ്‌സിആർഎ നിയമത്തിലെ വ്യവസ്ഥകളും സിബിഐ ലഭ്യമാക്കിയ രേഖകളും ലൈഫ് മിഷനെ പ്രതിയാക്കിയ നടപടിയെ ന്യായീകരിക്കില്ലെന്ന് നിരീക്ഷിച്ചതിനെ തുടർന്നായിരുന്നു ഉത്തരവ്.