തൃശൂർ ജില്ലയിൽ ഇന്ന് 533 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 529 കേസുകളിൽ സമ്പർക്കം വഴിയാണ് രോഗബാധ. ആറ് കേസുകളുടെ ഉറവിടം വ്യക്തമല്ല. 1261 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8432 ആണ്. തൃശൂർ സ്വദേശികളായ 123 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 28546 ആണ്. അസുഖബാധിതരായ 19831 പേരെയാണ് ഇന്ന് ഡിസ്ചാർജ് ചെയ്തത്.

നാല് ഫ്രണ്ട്ലൈൻ വർക്കർമാർക്കും രണ്ട് ആരോഗ്യ പ്രവർത്തകർക്കും മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്ന നാല് പേർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ 60 വയസ്സിന് മുകളിൽ 35 പുരുഷൻമാരും 38 സ്ത്രീകളും 10 വയസ്സിന് താഴെ 21 ആൺകുട്ടികളും 21 പെൺകുട്ടികളും ഉൾപ്പെടുന്നു.

തിങ്കളാഴ്ച 5767 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നു. 861 പേർ പുതുതായി ചികിത്സയിൽ പ്രവേശിച്ചതിൽ 351 പേർ ആശുപത്രിയിലും 510 പേർ വീടുകളിലുമാണ്. 606 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 758 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ ആകെ 218674 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.