വിദേശത്തേയ്ക്ക് ആദ്യം ഡോളർ കടത്തിയത് കോൺസുൽ ജനറലും അറ്റാ ഷേയും ചേർന്നെന്ന് സ്വപ്ന മൊഴി നൽകിയതായി കസ്റ്റംസ് എറണാകുളം എകണോമിക്ക് ഒഫൻസ് കോടതിയെ അറിയിച്ചു. ഡോളർ വിദേശത്തേയ്ക്ക് കടത്തിയതിന് സ്വപ്നയ്ക്കും, സരിത്തിനുമെതിരെ രജിസ്റ്റർ ചെയ്ത കേസിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. ഇവരുടെ മാത്രയിലാണ് സ്വപ്നയുടെ ഡോളർ കടത്തെന്നും കസ്റ്റംസ് പറയുന്നു.
വിദേശത്തേക്ക് ഡോളർ കടത്തിയ കേസിന്റെ കസ്റ്റംസ് റിപ്പോർട്ടിന്റെ പകർപ്പ് 24 ന് ലഭിച്ചു.

ഒമാനിലേയ്ക്കായിരുന്നു ഡോളർ കടത്തിയത്. സ്വപ്നയും, സിരത്തും, ഖാലിദും ചേർന്നാണ് ഡോളർ വിദേശത്തേയ്ക്ക് കൊണ്ട് പോയതെന്ന് കസ്റ്റംസ് റിപ്പോർട്ടിലുണ്ട്. ഖാലിദിന്റെ ഹാന്റ് ബാഗിലാണ് ഡോളർ ഒളിപ്പിച്ചത്. കോൺസുലേറ്റിലെ എക്‌സ്‌റേ മെഷീനിൽ ഡമ്മി പരിശോധന നടത്തിയിരുന്നു. ഡോളർ വിമാനതാവളത്തിൽ പിടികൂടുമോ എന്നറിയാനായിരുന്നു ഡമ്മി പരിശോധന. എല്ലാ ഡോളർ കടത്തിലും വിമാന താവളത്തിൽ സഹായം ചെയ്തത് സ്വപ്നയും, സരിത്തും ചേർന്നാണെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു.