ഷിക്കാഗോ ∙ ഷിക്കാഗോയിലുള്ള ഇന്ത്യൻ കോൺസൽ ജനറൽ അമിത് കുമാറുമായി ഫോമ പ്രവർത്തകർ വെർച്ച്വൽ അഭിമുഖ സംഭാഷണം നടത്തി. ഒക്ടോബർ 12 തിങ്കളാഴ്ചയാണ് ഫോമയുടെ നേതൃത്വത്തിൽ ജോ. സെക്രട്ടറി ജോസ് മണക്കാട്ട് കോർഡിനേറ്റ് ചെയ്ത സൂമിലൂടെ സമ്മേളനം നടത്തിയത്. ഇല്ലിനോയി, ഇന്ത്യാന, അയോവ, മിഷിഗൺ, മിനസോട്ട, മിസ്സോറി, നോർത്ത് ഡെക്കോട്ട, സൗത്ത് ഡക്കോട്ട, വിസ്കോൻസിൽ എന്നിവയാണ് ഷിക്കാഗോ ജുറീസ് ഡിക്ഷന്റെ പരിധിയിലുള്ള സ്റ്റേറ്റുകൾ. ഈ പ്രദേശങ്ങളിൽ നിന്നുള്ളവരും ഫോമയുടെ പ്രവർത്തകരുമായ നിരവധി ആളുകൾ സമ്മേളനത്തിൽ പങ്കെടുത്തു.

ഫോമ നാഷനൽ പ്രസിഡന്റ് അനിയൻ ജോർജ് ഏവരേയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു. ജോ. സെക്രട്ടറി ജോസ് മണക്കാട്ട് ഫോമയെക്കുറിച്ചും അതിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും കോൺസൽ ജനറലുമായി പങ്കുവച്ചു. നാഷനൽ വനിത പ്രതിനിധി ജൂബി വള്ളിക്കളം, കോൺസൽ ജനറലിനെ സമ്മേളനത്തിൽ പങ്കെടുത്തവർക്ക് പരിചയപ്പെടുത്തി. ഫോമ സെൻട്രൽ റീജിയൻ ആർവിപി ജോൺ പാട്ടപ്പതിയും, ഗ്രേറ്റ് ലേക്സ് റീജിയൻ ആർവിപി ബിനോയി ഏലിയാസും ആശംസകളർപ്പിച്ച് സംസാരിച്ചു.

ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിനുള്ള വീസ, ഒസിഐ കാർഡ് സംബന്ധിച്ചുള്ള ചോദ്യങ്ങൾ, എമർജൻസി വിസ, കൗൺസിലേറ്റ് ഓഫിസിലെ എമർജൻസി സർവ്വീസുകൾ തുടങ്ങിയ നിരവധി വിഷയങ്ങളെക്കുറിച്ചുള്ള സംശയങ്ങൾക്ക് കൺസ്യുൽ ജനറൽ അമിത് കുമാർ വിശദീകരണം നൽകി. ഫോമ നാഷനൽ കമ്മിറ്റി അംഗങ്ങളായ ജോൺസൻ കണ്ണൂക്കാടൻ, ആന്റോ കവലയ്ക്കൽ, സൈജൻ ജോസഫ്, ബിജോയ് കരിയാപുറം ഫോമ യൂത്ത് പ്രതിനിധി കാൽവിൻ കവലക്കൻ എന്നിവരുടെ ചോദ്യങ്ങൾക്ക് കോൺസൽ ജനറൽ മറുപടി നൽകി.

വളരെ മനോഹരമായി അവതാരിക ആയിക്കൊണ്ട് റോസ് വടകര മീറ്റിംഗ് നിയന്ത്രിച്ചു. ഫോമ ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ കൺസ്യുൽ ജനറൽ അമിത് കുമാറിനും സമ്മേളനത്തിൽ പങ്കെടുത്തവർക്കും നന്ദി പ്രകാശിപ്പിച്ചു. ഫോമ നാഷണൽ എക്സിക്യൂട്ടീവ് അംഗങ്ങളായ ട്രഷറർ തോമസ് ടി. ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോ. ട്രഷറർ ബിജു തോണിക്കടവിൽ എന്നിവരും സമ്മേളനത്തിൽ സന്നിഹിതരായിരുന്നു. ജനങ്ങൾക്ക് വളരെ ഉപകാരപ്രദമായ ഇത്തരം അഭിമുഖങ്ങൾ മറ്റ് ഇന്ത്യൻ കോൺസലേറ്റ് ഓഫിസുകളിലും നടത്തുന്നതായിരിക്കുമെന്നു പ്രസിഡന്റ് അനിയൻ ജോർജ്, സെക്രട്ടറി ഉണ്ണികൃഷ്ണൻ, ട്രഷറർ തോമസ് ടി. ഉമ്മൻ എന്നിവർ അറിയിച്ചു.