ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം നാ​ല് കോ​ടി കടന്നു.40,264,219പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ വൈ​റ​സ് ബാ​ധി​ച്ച​ത്. 30,108,034 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. 1,118,167 പേ​ര്‍ വൈ​റ​സ് ബാ​ധി​ച്ച്‌ മ​രി​ച്ചെ​ന്നാ​ണ് ഔദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍.ആ​ഗോ​ള​ത​ല​ത്തി​ല്‍ 9,038,018 പേ​ര്‍ വൈ​റ​സ് ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ലു​ണ്ടെ​ന്നാ​ണ് ക​ണ​ക്കു​ക​ള്‍. ഇ​തി​ല്‍ 71,972 പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാണ് .

അ​മേ​രി​ക്ക, ഇ​ന്ത്യ, ബ്ര​സീ​ല്‍, റ​ഷ്യ, സ്പെ​യി​ന്‍, അ​ര്‍​ജ​ന്‍​റീ​ന, കൊ​ളം​ബി​യ, ഫ്രാ​ന്‍​സ്, പെ​റു, മെ​ക്സി​ക്കോ, ബ്രി​ട്ട​ന്‍, ദ​ക്ഷി​ണാ​ഫ്രി​ക്ക, ഇ​റാ​ന്‍, ചി​ലി, ഇ​റാ​ക്ക് എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ ആ​ദ്യ 15ലു​ള്ള​ത്.

അമേരിക്കയില്‍ 83 ലക്ഷത്തിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2,24,730 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 54 ലക്ഷം പിന്നിട്ടു.ബ്രസീലില്‍ ഇതുവരെ 52,35,344 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,53,905 പേര്‍ മരിച്ചു. 46 ലക്ഷത്തിലധികം പേര്‍ രോഗമുക്തി നേടി.​ ​യൂ​റോ​പ്യ​ന്‍​ ​രാ​ജ്യ​ങ്ങ​ളി​ല്‍​ ​ര​ണ്ടാം​ ​ഘ​ട്ട​ ​വ്യാ​പ​നം​ ​രൂ​ക്ഷ​മാ​കുകയാണ്. റ​ഷ്യ​യി​ല്‍ രോഗബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്.​കഴിഞ്ഞദിവസം 15,099​ ​കേ​സു​ക​ള്‍​ ​രാ​ജ്യ​ത്ത് ​റി​പ്പോ​ര്‍​ട്ട് ​ചെ​യ്തു.​ ​

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 75 ലക്ഷം പിന്നിട്ടു. മരണം 1.15 ലക്ഷത്തോടടുത്തു. കഴിഞ്ഞദിവസം 61,871 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 7,83,311 രോഗികളാണ് രാജ്യത്തുള്ളത്. ആകെ രോഗികളുടെ 10.45 ശതമാനമാണ് ഇത്. രോഗമുക്തി നേടിയവരുടെ എണ്ണം 65,97,209 ആണ്. 88.03 ശതമാനമാണ് രോഗമുക്തി നിരക്ക്.