ന്യൂയോർക്ക്:  മാർത്തോമാ സഭയുടെ പ്രയാസ ഘട്ടങ്ങളിക്കൊക്കെ സഭയെ ധീരമായി നയിച്ച ഒരു ആത്മീയ നേതാവായിരുന്നു ഡോ. ജോസഫ് മാർത്തോമാ മെത്രാപോലിത്ത. നോർത്ത് അമേരിക്കൻ ഭദ്രാസനത്തിന്റെ വളർച്ചക്ക് തിരുമേനിയുടെ സംഭാവനകൾ വളരെ വലുതാണ്. അറ്റ്ലാന്റയിലെ സഭയുടെ ആസ്ഥാനം വാങ്ങിയതും അതിന്റെ കൂദാശ കർമം മെത്രാപോലിത്ത നിർവഹിച്ചതും വളരെ സന്തോഷത്തോടെ സ്മരിക്കുന്നു. മെത്രാപ്പോലീത്തയുടെ വിയോഗം ഒരു നല്ല സുഹൃത്തിനെയും ധീരനായ ഒരു ആത്മീയ പിതാവിനെയും നഷ്ടപ്പെട്ടിരിക്കുന്നു എന്ന് മാർത്തോമാ സഭാ കൌൺസിൽ അംഗവും ഹാനോവർ ബാങ്കിന്റെ ഡയറക്ടറുമായ ശ്രീ. വർക്കി എബ്രഹാം അനുസ്മരിച്ചു.