രവി പൂജാരിയുടെ അനുയായിയെ നഗരത്തില്‍ വെടിവച്ചുകൊന്ന സംഭവത്തില്‍ 4 പേരെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രിയാണ് ബെംഗളൂരു നഗരത്തിലെ ബാറുടമയായ മനീഷ് ഷെട്ടിയെ ബാറിന് മുന്നില്‍ വച്ച്‌ വെടിവച്ചു കൊന്നത്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്‍്റെ നിഗമനം.

വ്യാ​ഴാ​ഴ്ച രാ​ത്രി ഒമ്പ​തോ​ടെ ബൈ​ക്കി​ലെ​ത്തി​യ അ​ക്ര​മി​ക​ള്‍ ബാ​റി​ന് പു​റ​ത്തി​റ​ങ്ങി​യ മ​നീ​ഷി​നെ ആ​യു​ധ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച്‌ ആ​ക്ര​മി​ച്ച​ശേ​ഷം വെ​ടി​വെ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ള്‍ പ​റ​ഞ്ഞു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളും പൊ​ലീ​സി​ന് ല​ഭി​ച്ചു.
ഹെ​ല്‍​മ​റ്റ് ധ​രി​ച്ചാ​ണ് അ​ക്ര​മി​സം​ഘം എ​ത്തി​യ​ത്. ഇ​തി​നാ​ല്‍ മു​ഖം വ്യ​ക്ത​മാ​യി​ല്ലെ​ന്ന് പ​ബ് ജീ​വ​ന​ക്കാ​ര്‍ പൊ​ലീ​സി​ല്‍ മൊ​ഴി ന​ല്‍​കി. മാ​ര​കാ​യു​ധം ഉ​പ​യോ​ഗി​ച്ച്‌ ആ​ദ്യം മ​നീ​ഷി‍െന്‍റ ത​ല​യി​ല്‍ വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പി​ച്ച ശേ​ഷ​മാ​ണ് നി​റ​യൊ​ഴി​ച്ച​ത്.