ന്യൂഡൽഹി : ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം വഴി മരുന്ന് കടത്താൻ ശ്രമം. സംഭവത്തിൽ രണ്ട് അഫ്ഗാനിസ്താൻ പൗരന്മാരെ പിടികൂടി. ഇന്ന് വൈകീട്ടോടെയായിരുന്നു സംഭവം.

പൊതുവായി ഉപയോഗിക്കുന്ന മരുന്നുകളാണ് കടത്താൻ ശ്രമിച്ചത്. ഡൽഹിയിൽ നിന്നും കാബൂളിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയത്. വിമാനത്താവളത്തിൽവെച്ച് നടത്തിയ പരിശോധനയ്ക്കിടെ ഇവരുടെ പക്കൽ മരുന്നുകൾ ഉള്ളതായി കണ്ടെത്തുകയായിരുന്നു. എട്ട് ബാഗുകളിൽ നിന്നായി 1.3 കോടി രൂപയുടെ മരുന്നാണ് ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്തതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

അറസ്റ്റിലായവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇരുവരും കുറ്റം സമ്മതിച്ചതായാണ് വിവരം. നേരത്തെയും മരുന്നുകളും വസ്ത്രങ്ങളും ഇന്ത്യയിൽ നിന്നും കടത്തിയിരുന്നതായി ഇരുവരും സമ്മതിച്ചിട്ടുണ്ട്.