കഞ്ചാവ് കേസിലെ പ്രതി ഷമീർ അമ്പലക്കല കൊവിഡ് സെന്ററിൽ കസ്റ്റഡിയിലിരിക്കെ മർദ്ദനമേറ്റ് മരിച്ച സംഭവത്തിലെ പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്.

രണ്ട് മരണകാരണങ്ങളാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. തലയ്‌ക്കേറ്റ മർദ്ദനവും ശരീരത്തിലേറ്റ മർദ്ദനവുമാണ് മരണകാരണം. പോസ്റ്റുമോർട്ടത്തിന് മുൻപ് 24 മണിക്കൂറിനും 72 മണിക്കൂറിനുമിടയിലാണ് മർദനമേറ്റിരിക്കുന്നത്. ഷമീറിന്റെ ശരീരത്തിലുള്ള 29-ാം തിയതി ഉച്ചയ്ക്ക് 2.30 ന്ന് ശേഷമുള്ള പരുക്കുകളാണ്. 29 ന് രാവിലെ 10 മണിക്കാണ് ഷമീറിനെ കസ്റ്റഡിയിൽ എടുക്കുന്നത്. ലാത്തി, ചൂരൽ എന്നിവ ഉപയോഗിച്ച് ഷമീറിനെ മർദിച്ചിരുന്നുവെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.

കേസുകമായി ബന്ധപ്പെട്ട് അമ്പിളിക്കലയിലെ ആരോപണ വിധേയരായ രണ്ട് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു. മറ്റ് രണ്ട് പേരെ കൂടി ഇന്ന് ചോദ്യം ചെയ്യും.