ബെംഗളൂരു : കര്‍ണാടകയില്‍ വെള്ളിയാഴ്ച 7542 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 8,580 പേര്‍ രോഗമുക്തി നേടി. 73 പേര്‍ക്ക് കോവിഡ് മൂലം ജീവന്‍ നഷ്ടമായി. ഇതുവരെ 7,51,390 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 6,28,588 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 10,356 പേര്‍ മരിച്ചു. സംസ്ഥാനത്ത് 1,12,427 സജീവ കേസുകളുണ്ടെന്ന് കര്‍ണാടക ആരോഗ്യ വകുപ്പ് അറിയിച്ചു.

തമിഴ്‌നാട്ടില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 4,389 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് 5,245 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 57 പേര്‍ക്ക് കോവിഡ് മൂലം ജീവന്‍ നഷ്ടമായി. ഇതുവരെ 6,79,191 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 6,27,703 പേര്‍ രോഗമുക്തി നേടി. 10,529 പേര്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടമായത്. സംസ്ഥാനത്ത് 40,959 സജീവ കേസുകളുണ്ടെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.