നെടുമ്പാശേരി : വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിക്കുകയും പണം അപഹരിക്കുകയും ചെയ്ത ശേഷം വിദേശത്തേക്ക് മുങ്ങിയ പ്രതി രണ്ട് രണ്ട് വര്‍ഷത്തിന് ശേഷം പിടിയില്‍ . ആലത്തൂര്‍ സ്വദേശി അബ്ദുള്‍ ഖാദര്‍ (47)ആണ് പിടിയിലായത് . രണ്ട് വര്‍ഷം മുമ്പാണ്‌ കേസിന് ആസ്പദമായ സംഭവം നടന്നത്.

യുവതി നല്‍കിയ പരാതിയെ തുടര്‍ന്ന് ഇയാള്‍ ദുബായിലേക്ക് മുങ്ങുകയായിരുന്നു . ഇയാള്‍ക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു . കഴിഞ്ഞ ദിവസം നാട്ടിലേക്ക് വരുമ്പോള്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ വിഭാഗമാണ് പ്രതിയെ പിടികൂടിയത്. തുടര്‍ന്ന് ആലത്തൂര്‍ പൊലീസ് കൊവിഡ് മാനദണ്ഡപ്രകാരം ആംബുലസുമായെത്തിയാണ് പ്രതിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോയയി .