തെല്‍അവീവ്: മൊറോക്കോയില്‍ നിന്നുള്ള ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ ഇസ്രയേലില്‍ രഹസ്യ സന്ദര്‍ശനം നടത്തി പരസ്പര സഹകരണത്തിന് പദ്ധതി ആവിഷ്‌ക്കരിച്ചതായി ഇസ്രായേല്‍ മാധ്യമങ്ങളുടെ വെളിപ്പെടുത്തല്‍. ഇരു രാജ്യങ്ങളും ഒളിച്ചോടുന്ന കുറ്റവാളികളെ കൈമാറാന്‍ സമ്മതിച്ചതായും ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ഏതാനും മാസങ്ങളിലായി മൊറോക്കന്‍ ഉദ്യോഗസ്ഥര്‍ ഇസ്രായേല്‍ സന്ദര്‍ശിച്ചതായും ഒളിച്ചോടിയ ഗോലന്‍ അവിറ്റന്‍, ചിക്കോ (മോഷെ) ബീറ്റ് അദ എന്നിവരെ കൈമാറാന്‍ സമ്മതിച്ചതായും ഇസ്രയേല്‍ ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്തു. മൊറോക്കന്‍ സുരക്ഷാ പ്രതിനിധി സംഘം ഇസ്രായേലിലെ ഒരു പ്രമുഖ ഹോട്ടലില്‍ ഒരാഴ്ചയോളം തങ്ങി മുതിര്‍ന്ന ഇസ്രായേല്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയും നിരവധി വിഷയങ്ങളില്‍ സഹകരണത്തിന് ധാരണയിലെത്തിയതായി ചാനല്‍ 12 റിപോര്‍ട്ട് ചെയ്യുന്നു.
ഇസ്രായേല്‍ പോലിസ് മൊറോക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് കൈമാറിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഒന്നര വര്‍ഷം മുമ്പാണ് കാസബ്ലാങ്കയിലെ ഒരു സിനഗോഗില്‍ വെച്ച്‌ ഗോലന്‍ അവിറ്റന്‍ മൊറോക്കന്‍ പോലിസ് പിടികൂടിയത്