കണ്ണൂര്‍ : കണ്ണൂരിലെ രാമന്തളിയില്‍ ടി വി പൊട്ടിത്തെറിച്ച്‌ വീടിന് ഭാഗികമായി തീ പിടിച്ചു. വെള്ളിയാഴ്ച്ച രാവിലെ 10.30 ഓടെയാണ് സംഭവം. വടക്കുമ്ബാട് ക്ഷേത്രത്തിന് സമീപത്തെ നാരായണന്റെ വീടിനാണ് തീ പിടിച്ചത്.

നാരായണന്റെ മക്കള്‍ ടി വി കണ്ട് കൊണ്ടിരിക്കുമ്പോള്‍ ടിവിയില്‍ നിന്നും പുക ഉയരുന്നത് കണ്ടു. ഇത് കണ്ട് പേടിച്ച കുട്ടികള്‍ വീടിന് പുറത്തേക്ക് ഓടി. ഈ സമയത്ത് ടിവി പൊട്ടിത്തെറിക്കുകയായിരുന്നു. കുട്ടികള്‍ ഭയന്ന് പുറത്തേക്ക് ഓടിയത് കാരണം ആളപായം ഒഴിവായി.