വേൾഡ് മലയാളി കൗൺസിൽ സൗത്ത് ജേഴ്‌സി പ്രൊവിൻസ് 2020-22 പ്രവർത്തനോൽഘാടനം ഒക്ടോബർ 17 ശനിയാഴ്ച പകൽ 11 മണിക്ക് WMC ഗ്ലോബൽ പ്രസിഡന്റ് ശ്രീ ഗോപാല പിള്ള ഉദ്ഘാടനം ചെയ്യും. കോവിഡ് മഹാമാരി യുടെ പശ്ചാത്തലത്തിൽ സൂമിൽ ക്രമീകരിച്ചിരിക്കുന്ന പരിപാടിയിൽ ബഹുമാനപെട്ട പത്തനംതിട്ട ലോക്സഭാ മണ്ഢലം എം.പി ശ്രി. ആന്റോ ആന്റണി മുഖ്യാതിഥി ആയിരിക്കും .

ചടങ്ങിൽ പങ്കെടുക്കുന്നവർ താഴെ പറയുന്ന സൂം ഐഡിയിൽ പ്രാദേശിക സമയങ്ങളിൽ ജോയിൻ ചെയ്യണമെന്ന് ഭാരവാഹികൾ അറിയിച്ചു .

സൂം മീറ്റിംഗ്‌ ഐഡി :825-3521-5400 പാസ് കോഡ് : 105351
ഇവന്റ് USA പരിപാടി ഫേസ്ബുക്കിൽ തത്സമയം സംപ്രേഷണം ചെയ്യും .

പ്രസ്തുത പരിപാടിയിൽ വിപിൻ കർത്താ (ചെയര്‍മാന്‍), അനീഷ് ജെയിംസ് (പ്രസിഡന്റ്), മനോജ് പുരുഷോത്തമൻ ( വൈസ് ചെയര്‍മാന്‍:), ജോണി കുന്നുംപുറം (വൈസ് പ്രസിഡന്റ്), ജെയ്സൺ കാളിയങ്കര (ജനറല്‍ സെക്രട്ടറി ), ജോൺ സാംപ്സൺ (ട്രഷറര്‍ ), ഗാരി നായർ (പൊളിറ്റിക്കൽ സിവിക് ഫോറം (പ്രസിഡന്റ് ), ഫിലിപ്പ് തോമസ് (പൊളിറ്റിക്കൽ സിവിക് ഫോറം സെക്രട്ടറി), ശ്രിമതി. സിന്ധു സാംപ്സൺ (വനിതാ ഫോറം സെക്രട്ടറി ), നിക്ക് സാംസൺ (യൂത്ത് ഫോറം പ്രസിഡന്റ്), ജിയ ജെയ്സൺ (യൂത്ത് ഫോറം സെക്രട്ടറി ),അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ റെജി എബ്രഹാം എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരം ഏൽക്കും .

WMCയിലെ, സൗത്ത് ജേഴ്‌സി, ഹൂസ്റ്റൺ , ഒക്ലഹോമ, ഫ്ലോറിഡ ,ചിക്കാഗോ, നോർത്ത് ടെക്സാസ് ,ഡാളസ് , D .F . W , കാലിഫോർണിയ ,മേരിലാൻഡ് ,ഫിലാഡൽഫിയ ,ന്യൂജേഴ്‌സി ,ന്യൂയോർക് തുടങ്ങിയ പ്രൊവിൻസുകളിലെ യുവ പ്രതിഭകൾ അവതരിപ്പിക്കുന്ന കലാ പരിപാടികളും ഉണ്ടായിരിക്കും .

സൗത്ത് ജേഴ്‌സി മലയാളി സമൂഹത്തിൽ വ്യക്തി മുദ്ര പതിപ്പിച്ചവരാണ് വേൾഡ് മലയാളീ കൌൺസിൽ സൗത്ത് ജേഴ്‌സി പ്രൊവിൻസിന്റെ ഭാരവാഹികൾ എന്നതിൽ അഭിമാനമുണ്ടെന്നും കര്മനിരതരായ ഇവരുടെ എല്ലാ ഭാവി പ്രവർത്തനങ്ങൾക്കും W MC അമേരിക്ക റീജിയന്റെ പൂർണ പിന്തുണ ഉണ്ടാകും എന്ന് അമേരിക്ക റീജിയൻ ചെയര്മാന് ശ്രീ.ഫിലിപ്പ് തോമസ് , അമേരിക്ക റീജിയൻ പ്രസിഡന്റ് ശ്രീ.സുധീർ നമ്പ്യാർ, അമേരിക്ക റീജിയൻ സെക്രട്ടറി ശ്രീ. പിന്റോ കണ്ണമ്പള്ളിൽ എന്നിവർ അറിയിച്ചു . സൗത്ത് ജേഴ്‌സി പ്രൊവിൻസ് ഉത്‌ഘാടനത്തിലേക്കു എല്ലാവരെയും അമേരിക്ക റീജിയൻ ഭാരവാഹികൾ സ്വാഗതം ചെയ്തു