മലയാള സാഹിത്യത്തിൽ നിറഞ്ഞു നിന്ന  ജ്ഞാനപീഠം  ജേതാവ്  മഹാകവി അക്കിത്തത്തിന്റെ വേർപാടിൽ അമേരിക്കൻമലയാളികളുടെ കേന്ദ്രസംഘടനയായ  ഫോമാ അനുശോചനം  അറിയിച്ചു.  ” വെളിച്ചം ദുഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം”എന്ന് നമ്മെ പഠിപ്പിച്ച , വേദനകളുടെ വേദപുസ്തകം  തീർത്ത മഹാകവി

അക്കിത്തം അച്യുതൻ  നമ്പൂതിരി  കേരളീയ നവോദ്ധാന ചരിത്രത്തിന്റെ ഭാഗം കൂടിയായിരുന്നു. കവിതയ്ക്ക്  പുറമേ നിരവധിചെറുകഥകളും ലേഖനങ്ങളും വിവർത്തനങ്ങളും തൂലികാചിത്രങ്ങളും അദ്ദേഹത്തിന്റേതായുണ്ട് . നാടകനടനായുംസാമൂഹ്യപരിഷ്കർത്താവായും തിളങ്ങി .

കവിതകളും ലേഖനങ്ങളും മറ്റുമായി അമ്പതോളം ഗ്രന്ഥങ്ങൾ എഴുതിയ അക്കിത്തം , ഗാന്ധിജിയുടെ ജീവിതത്തെയും ദർശനങ്ങളെയും സംബന്ധിച്ചു തയ്യാറാക്കിയ ധർമസൂര്യൻ എന്ന കൃതി ഏറെ ശ്രദ്ധിക്കപ്പെട്ടു .

മനുഷ്യസ്‌നേഹത്തിന്റെ, സഹാനുഭൂതിയുടെ മഹാകവിയായി പദ്‌മശ്രീ അക്കിത്തം നമ്മോടൊപ്പം  നമ്മുടെ മനസ്സിൽ എന്നും ഉണ്ടാവുമെന്ന് ഫോമാനേതാക്കൾ  അനുസ്മരിച്ചു.  പ്രസിഡന്റ് അനിയൻ ജോർജ്, ജനറൽ സെക്രട്ടറി റ്റി. ഉണ്ണികൃഷ്ണൻ,ട്രഷറാർ തോമസ് റ്റി. ഉമ്മൻ, വൈസ് പ്രസിഡന്റ പ്രദീപ് നായർ,  ജോയിന്റ് സെക്ര ട്ടറി  ജോസ് മണക്കാട്ട് , ജോയിന്റ് ട്രഷറാർബിജു തോണിക്കടവിൽ എന്നിവരുടെ നേതൃത്വത്തിൽ ഫോമാ എക്സിക്യൂട്ടീവ് കമ്മിറ്റി  അനുശോചനം രേഖപ്പെടുത്തി.