എറണാകുളം ജില്ലയിൽ വീണ്ടും കൊവിഡ് മരണം. ജില്ലയിൽ നാലു പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു.

കണ്ണമാലി സ്വദേശി ആഗ്‌നസ് (73), പനങ്ങാട് സ്വദേശി ബാലകൃഷ്ണൻ (84), മുപ്പത്തടം സ്വദേശി അഷ്‌റഫ് (56), മാലിപ്പുറം സ്വദേശിനി ഖദീജ (56) എന്നിവരാണ് മരിച്ചത്. നാലു പേരും കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

ഇന്നലെ പുറത്തുവിട്ട കണക്കുകൾ പ്രകാരം 1089 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.

അതേസമയം, എറണാകുളം ജില്ലയിൽ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. 1209 പേർക്കാണ് ഇന്നലെ മാത്രം കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1130 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധയേറ്റിരിക്കുന്നത്.