മുംബൈ : വസ്ത്രാലങ്കാര വിദഗ്ധയും ഓസ്‌കർ ജേതാവുമായ ഭാനു അതയ്യ അന്തരിച്ചു. 91 വയസ്സായിരുന്നു. വാർദ്ധക്യ സംബന്ധമായ അസുഖങ്ങളെ തുടർന്ന് സ്വവസതിയിൽ  രാവിലെയായിരുന്നു അന്ത്യം.

ഇന്ത്യയിലെ ആദ്യ ഓസ്‌കർ ജേതാവാണ് ഭാനു അതയ്യ. 1983 ൽ പുറത്തിറങ്ങിയ ഗാന്ധി എന്ന സിനിമയിലെ വസ്ത്രാലങ്കാരത്തിനാണ് അതയ്യയ്ക്ക് ഒസ്‌കർ ലഭിച്ചത്.

എട്ട് വർഷങ്ങൾക്ക് മുൻപ് അതയ്യയുടെ തലച്ചോറിൽ ട്യൂമർ ബാധിച്ചിരുന്നു. തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്നു.  സംസ്‌കാരം ചന്ദൻവാഡി ശ്മാശനത്തിൽ നടന്നു.