ആലപ്പുഴ ജില്ലയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഹൗസ് ബോട്ട് ഓപ്പറേഷന്‍സ് തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഞായറാഴ്ച മുതലാണ് പ്രവര്‍ത്തനം തുടങ്ങുക. ഇ-ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവരെ മാത്രമേ ബോട്ടുകളില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയുള്ളു എന്നും മുഖ്യമന്ത്രി പറഞ്ഞു.

ഹൗസ് ബോട്ടിലെ ഒരു മുറിയില്‍ രണ്ടു പേരെ മാത്രമേ പ്രവേശിപ്പിക്കാവൂ. വലിയ ഹൗസ് ബോട്ടുകളില്‍ അടക്കം പത്തു പേരില്‍ കൂടുതല്‍ കയറാന്‍ പാടില്ല. ഹൗസ് ബോട്ടുകളും വിനോദസഞ്ചാരികളുടെ ലഗേജും അണുവിമുക്തമാക്കണം. ഓരോ അതിഥിയും പോയി കഴിഞ്ഞാലും ഹൗസ്‌ബോട്ടുകള്‍ അണുവിമുക്തമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹൗസ് ബോട്ടുകളിലെ ജീവനക്കാരുമായി വിനോദസഞ്ചാരികള്‍ അധികം ഇടപഴകാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.