യൂറോപ്പില്‍ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായി. ഇതോടെ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് രാജ്യങ്ങള്‍. ഫ്രാന്‍സില്‍ ആരോഗ്യ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തി.

യൂറോപ്പില്‍ കഴിഞ്ഞ ആഴ്ച ഏഴ് ലക്ഷം പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. മുന്‍ ആഴ്ചകളേക്കാള്‍ 34 ശതമാനം വര്‍ധനവുണ്ടായി. ഒരു പരിധി വരെ ടെസ്റ്റുകളുടെ എണ്ണം കൂട്ടിയതുകൊണ്ടാണിത്. എന്നാല്‍ മരണ നിരക്കും കൂടുന്നത് ഗൌരവമായി കാണണമെന്ന് ഡബ്ല്യു.എച്ച്‌.ഒ മുന്നറിയിപ്പ് നല്‍കുന്നു. മരണ നിരക്ക് കഴിഞ്ഞ ആഴ്ചത്തെ അപേക്ഷിച്ച്‌ 16 ശതമാനം ഉയര്‍ന്നു. ബ്രിട്ടന്‍, ഫ്രാന്‍സ്, റഷ്യ, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലെല്ലാം കോവിഡ് വ്യാപനം രൂക്ഷമാണ്.