വിജയ് സേതുപതി മലയാള സിനിമയില്‍ വീണ്ടും അഭിനയിക്കാന്‍ ഒരുങ്ങുകയാണ്. നവാഗതയായ ഇന്ദു വി.എസ്. സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ നിത്യ മേനോനാണ് നായിക. സിനിമയുടെ ചിത്രീകരണം ഒക്ടോബര്‍ അവസാനം ആരംഭിക്കും. പൂര്‍ണമായും കേരളത്തിലാകും ചിത്രീകരണം ഉണ്ടാവുക. ചിത്രം നിര്‍മിക്കുന്നത് ആന്റോ ജോസഫ് ആണ്. ചിത്രത്തിന് മനീഷ് മാധവന്‍ ഛായാഗ്രഹണവും ഗോവിന്ദ് വസന്ത സംഗീത സംവിധാനവും നിര്‍വഹിക്കുന്നു.