ഹൂസ്റ്റൺ ∙ പത്തനംതിട്ട ചെന്നീർക്കര മോളുമുറിയിൽ ജോയ്‌സ് ജോൺ (71) ഹൂസ്റ്റണിൽ അന്തരിച്ചു. ഭാര്യ റോസമ്മ ജോയ്‌സ്‌ കോന്നി ഊട്ടുപാറ പാറക്കൽ പുത്തൻവീട് കുടുംബാംഗമാണ്. ഹൂസ്റ്റൺ സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച്‌ ഓഫ് ഇന്ത്യയുടെ സജീവ പ്രവർത്തകനായിരുന്നു ജോയ്സ്.

മക്കൾ: റോണി ജോയ്‌സ്, ജോ ജോയ്‌സ് (രണ്ടു പേരും ഹൂസ്റ്റൺ), മരുമക്കൾ: ജിനു ജോയ്‌സ്, മിനി ജോയ്‌സ് (രണ്ടു പേരും ഹൂസ്റ്റൺ), കൊച്ചുമക്കൾ: സവാന, തോമസ്, ജേക്കബ്.

പൊതുദർശനം: ഒക്ടോബർ 16 ന് വെള്ളിയാഴ്ച രാവിലെ 9-11 വരെയും സംസ്കാര ശുശ്രൂഷകൾ 11 മുതലും ഇമ്മാനുവേൽ മാർത്തോമാ ദേവാലയത്തിൽ (12803, Sugar Rdige Blvd, Stafford, TX 77477) ശുശ്രൂഷകൾക്കു ശേഷം സംസ്കാരം സൗത്ത് പാർക്ക് സെമിത്തേരിയിൽ (South Park Cemetry, N.Main St, Pearland, TX 77581). ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം https://prayermountmedia.com/live ൽ ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: റോണി ജോയ്‌സ്–856 649 6284.

വാർത്ത: ജീമോൻ റാന്നി