കോവി‍ഡിന്റെ രണ്ടാം വ്യാപനത്തെ തുടര്‍ന്ന് യൂറോപ്പില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി.

രോഗികളുടെ എണ്ണത്തില്‍ അമേരിക്കയെ മറികടന്നതോടെയാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനമായത്. ഇതേ തുടര്‍ന്ന് ഫ്രാന്‍സിലെ നഗരങ്ങളില്‍ രാത്രി നിരോധനാജ്ഞ പ്രഖ്യാപിച്ചു.

കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്ന് ജര്‍മനിയും മറ്റ് രാജ്യങ്ങളുംവ്യക്തമാക്കി. അയര്‍ലന്‍ഡ് സ്കൂളുകളും കോളെജുകളും അടച്ചിട്ടുണ്ട്.

ശാരീരിക അകലം നിര്‍ബന്ധമായും പാലിക്കണമെന്ന് ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.