സൗദിയില്‍ 474 പേര്‍ക്ക്​ പുതുതായി കോവിഡ്​ സ്ഥിരീകരിച്ചു. 500 പേര്‍ സുഖം പ്രാപിച്ചു. ആകെ റിപ്പോര്‍ട്ട്​ ചെയ്​ത 340,089 പോസിറ്റീവ്​ കേസുകളില്‍ 326,339 പേര്‍ രോഗമുക്തി നേടി. രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 96 ശതമാനമായി. രോഗബാധിതരായി രാജ്യത്ത്​ ബാക്കിയുള്ളത്​ 8663 പേരാണ്​. അതില്‍ 839 പേരുടെ നില ഗുരുതരമാണ്​.

രാജ്യത്തെ വിവിധ ഭാഗങ്ങളിലായി കോവിഡ്​ ബാധിച്ചു കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്​ 19 പേരാണ്​. കഴിഞ്ഞ ഏതാനും ആഴ്​ചകളായി 20നും 30നും ഇടയിലായിരുന്നു പ്രതിദിന മരണസംഖ്യ. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 5087 ആയി.1.5 ശതമാനമാണ്​ മരണനിരക്ക്​.