കോ​ട്ട​യം: അ​ഭ്യൂ​ഹ​ങ്ങ​ള്‍​ക്കും വി​രാ​മ​മി​ട്ട് കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ് വി​ഭാ​ഗം ഇ​ന്ന് രാ​ഷ്ട്രീ​യ നി​ല​പാ​ട് പ്ര​ഖ്യാ​പി​ക്കും. കേരള കോണ്‍ഗ്രസ് ജോസ് പക്ഷത്തിന്റെ നേതൃയോഗം ഇന്ന് കോട്ടയത്ത് ചേരും. ഇടതു മുന്നണിയില്‍ ചേക്കേറുന്ന കാര്യത്തില്‍ നേതൃയോഗം അന്തിമ തീരുമാനം കൈക്കൊള്ളും. തുടര്‍ന്ന് ​ജോ​സ് കെ.​മാ​ണി കോ​ട്ട​യ​ത്ത് ന​ട​ത്തു​ന്ന വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ലാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പ്രഖ്യാപനം ഉണ്ടാകുക.

ജോസ് കെ മാണി വിഭാഗം നേതാവും എം.എല്‍.എയുമായ റോഷി അഗസ്റ്റിന് കോവിഡ് ബാധിച്ചതിനെ തുടര്‍ന്നാണ് നേതൃയോഗം നീണ്ടുപോയത്. ജോസ് കെ മാണി എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവനുമായി നിരവധി തവണ ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജോസ് വിഭാഗത്തെ മുന്നണിയില്‍ എടുക്കുന്നതിന് എതിര്‍പ്പ് പ്രകടിപ്പിച്ച സി.പി.ഐ നിലപാടില്‍ മയം വരുത്തിയിട്ടുണ്ടെന്നാണ് സൂചന. എന്നാല്‍ എന്‍.സി.പി ഇപ്പോഴും ജോസ് വിഭാഗം മുന്നണിയില്‍ വരുന്നതിനോട് എതിര്‍പ്പ് പ്രകടിപ്പിക്കുന്നുണ്ട്.