നെല്ലിക്ക എല്ലാവര്‍ക്കും ഇഷ്ടമാണ്. ആദ്യം കയ്പിക്കുകയും പിന്നീട് മധുരം പകരുകയും ചെയ്യുന്ന നെല്ലിക്ക ഉപ്പിലിട്ടും അച്ചാറിട്ടും കഴിക്കുന്നവരുണ്ട്. അതേപോലെ തന്നെ ആരോഗ്യത്തിനും നമ്മുടെ എന്നാല്‍ നെല്ലിക്ക കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങളെ പറ്റി വളരെ കുറച്ചുപേര്‍ക്കു മാത്രമേ അറിയുകയുള്ളു.

ശരീരപോഷണത്തിനും രോഗപ്രതിരോധ ശേഷി നല്‍കുന്നതിനും സഹായകരമാകുന്ന വൈറ്റമിന്‍ സിയുടെ കലവറയാണ് നെല്ലിക്ക. ഇന്‍ഫെക്ഷന്‍, ബാക്ടീരിയ തുടങ്ങിയവയെ അകറ്റാനും നെല്ലിക്ക സഹായിക്കും. ഇവിടെ നമ്മുക്ക് നെല്ലിക്ക ജ്യൂസാക്കി കുടിച്ചാലുള്ള ഗുണങ്ങള്‍ എന്തൊക്കെയെന്ന്‍ നോക്കാം.

*നെല്ലിക്കയിലുള്ള ഘടകങ്ങളായ ഗാലിക് ആസിഡ്, ഗലോട്ടാനിൻ, എലജിക് ആസിഡ്, കോറിലാജിൻ എന്നിവ പ്രമേഹത്തെ തടയാൻ ഉത്തമമാണ്.

*രാവിലെ വെറുംവയറ്റില്‍ നെല്ലിക്കാജ്യൂസില്‍ തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ മുഖം തിളങ്ങാന്‍ സഹായിക്കും.

നെല്ലിക്ക ജ്യൂസ് ദിവസവും കുടിച്ചാൽ അഴുക്ക് കൊളസ്ട്രോളിന്‍റെ ലെവൽ കുറക്കുകയും നല്ല കൊളസ്ട്രോൾ ലെവൽ ഉയര്‍ത്തുകയും ചെയ്യും.

*നെല്ലിക്കാ ജ്യൂസ് കുടിയ്ക്കുന്നത് മലബന്ധം ഒഴിവാക്കാന്‍ സഹായിക്കും.

*ചൂടുകാലത്ത് നെല്ലിക്കാ ജ്യൂസ് കുടിയ്ക്കുന്നത് ശരീരം തണുപ്പിക്കാന്‍ സഹായിക്കും.

*നെല്ലിക്കയിലുള്ള മെഡിസിനൽ, തെറാപ്പി ഗുണങ്ങൾ പനി, ജലദോഷം പോലുള്ള രോഗങ്ങൾ ശമിപ്പിക്കാൻ ഉത്തമമാണ്.

*നെല്ലിക്കാ ജ്യൂസ് നിരന്തരം കുടിക്കുന്നതു വഴി കണ്ണിന്‍റെ കാഴ്ച വര്‍ദ്ധിപ്പിക്കുകയും ചെയ്യും .

*ദിവസവും നെല്ലിക്ക കഴിക്കുകയോ അല്ലെങ്കിൽ ഒരു ഗ്ലാസ് നെല്ലിക്ക ജ്യൂസ് കുടിക്കുകയോ ചെയ്യുന്നത് മുടിയിഴകളുടെ ആരോഗ്യത്തിനും ഉത്തമമാണ്.

ഇവിടെ കൊടുത്തിരിക്കുന്നത് നെല്ലിക്കാ ജ്യൂസ് ദിവസവും കുടിക്കുന്നതു കൊണ്ടുള്ള ചില ഗുണങ്ങള്‍ മാത്രമാണ്. ഇതില്‍ നിന്നു തന്നെ വ്യക്തമാണ് നെല്ലിക്കയും അതിന്റെ ജ്യുസും നമ്മുക്ക് എത്രത്തോളം ഗുണകരമാണ്. അതുകൊണ്ടുതന്നെ നെല്ലിക്കയുടെ ജ്യൂസും ദിവസവും കുടിയ്ക്കുന്നത് നല്ലതാണ്