തൃശൂര്‍: പിടികിട്ടാപുള്ളിയായി പോലീസ് പ്രഖ്യാപിച്ച പ്രതി പിടിയില്‍. മുളങ്കുന്നത്തുകാവ് സ്വദേശി ശശികുമാറാണ് പോലീസ് പിടിയിലായത്. നിരവധി കേസുകളില്‍ പ്രതിയായ ഇയാള്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പോലീസിനെ വെട്ടിച്ച് മുങ്ങി നടക്കുകയായിരുന്നു.

വിവിധ ജില്ലകളിലായി 44 കേസുകളില്‍ പ്രതിയാണ് ശശികുമാര്‍. കോഴിക്കോട് നിന്നാണ് ഇയാളെ തൃശൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ഏറെ നാളായി ഗള്‍ഫില്‍ ആയിരുന്നു. 2014 ലാണ് ഇയാളെ പിടികിട്ടാപുള്ളിയായി പോലീസ് പ്രഖ്യാപിച്ചത്.