കൊവിഡ് മാനദണ്ഡം പാലിച്ച്‌ ദുരിതാശ്വാസ ക്യാമ്പുകള്‍ സംഘടിപ്പക്കണമെന്ന് ദുരന്ത നിവാരണ അതോറിട്ടി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളില്‍ പൂര്‍ണ്ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം.

ക്വാറന്റൈനില്‍ കഴിയുന്നവര്‍, രോഗലക്ഷണമുള്ളവര്‍, കൊവിഡ് ബാധിക്കുന്നത് മൂലം കൂടുതല്‍ അപകട സാധ്യതയുള്ളവര്‍, സാധാരണ ജനങ്ങള്‍ എന്നിങ്ങനെ നാലുതരത്തില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ വേണ്ടിയാണ് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുള്ളത്.

സംസ്ഥാനത്ത് കൊവിഡ് രോഗ വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നേരത്തെ പ്രഖ്യാപിച്ച നടപടികള്‍ കൂടുതല്‍ സൂക്ഷമതയോടെയും മുന്‍കരുതലോടെയും നിറവേറ്റണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. കേരളത്തില്‍ കൊവിഡ് വ്യാപനനിരക്ക് ദിനം പ്രതി നാലായിരം കടന്ന സാഹചര്യമുണ്ടായി. സമ്പര്‍ക്കവ്യാപനത്തിലൂടെയാണ് കൂടുതല്‍ കൊവിഡ് രോഗികള്‍ കഴിഞ്ഞ കുറച്ച്‌ ആഴ്ചകളായി കേരളത്തിലുണ്ടാകുന്നത്. ഈ സാഹചര്യങ്ങള്‍ കൂടെ കണക്കിലെടുത്താണ് മാര്‍ഗനിര്‍ദ്ദേശം
കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. ഇടുക്കി, കണ്ണൂര്‍,കാസറഗോഡ് ജില്ലകളില്‍ റെഡ് അലര്‍ട്ടും വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.പശ്ചാത്തലത്തിലാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്.

ദുരിതാശ്വാസ ക്യാമ്പുകളില്‍ കൊവിഡ് രോഗം പടരാതിരിക്കുന്നതിനും രോഗ സംശയമുളളവര്‍ക്ക് കൂടുതല്‍ സംരക്ഷണം ലഭിക്കുന്നതിനുമുള്ള മുന്‍കരുതല്‍ കൂടെസ്വീകരിച്ചാണ് ക്യാമ്പുകള്‍ രൂപീകരിക്കുന്നതിലെ മാനദണ്ഡം
കോവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ നടത്താന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് ബുക്ക് 2020 ലൂടെ നിര്‍ദേശിച്ച തരത്തിലുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കേണ്ടതാണെന്നും അറിയിച്ചിട്ടുണ്ട്.

ദുരന്ത സാധ്യത മേഖലയിലുള്ളവര്‍ എമര്‍ജന്‍സി കിറ്റ് തയ്യാറാക്കി വെക്കേണ്ടതാണ്. കിറ്റ് തയ്യാറാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ https://sdma.kerala.gov.in/wp-content/uploads/2020/07/Emergency-Kit.pdf എന്ന ലിങ്കില്‍ ലഭിക്കും.