ഖത്തറില്‍ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 224 പേരില്‍. ഇതില്‍ 214 പേര്‍ ഖത്തര്‍ നിവാസികളും 10 പേര്‍ വിദേശത്തു നിന്ന് എത്തിയവരുമാണ്. ഇതോടെ ഖത്തറില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,22,917 ആയി. ഇതില്‍ 1,19,822 പേരും ഇതിനോടകം രോഗമുക്തരായിക്കഴിഞ്ഞു.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി ലഭിച്ചത് 209 പേര്‍ക്കാണ്. നിലവില്‍ രോഗികളായുള്ളത് 2,886 പേരാണ്. ഒരു മാസമായി മൂവായിരത്തില്‍ താഴെയാണ് രോഗികള്‍. ഇതില്‍ ആശുപത്രി ചികിത്സയിലുള്ളത് 405 പേരാണ്. ഇവരില്‍ 59 പേര്‍ അതിതീവ്ര പരിചരണത്തിലാണ്. 24 മണിക്കൂറിനിടെ 5,051 പരിശോധനകള്‍ നടത്തിയതോടെ ആകെ ടെസ്റ്റുകളുടെ എണ്ണം 7,14,183 ആയി.