വാ​ഷിം​ഗ്ട​ണ്‍ ഡി​സി: 24 മ​ണി​ക്കൂ​റി​നി​ടെ ലോകത്താകമാനം കോവിഡ് 19 സ്ഥിരീകരിച്ചത് 269,894ത്തി​ലേ​റെ പേ​ര്‍​ക്ക്. ഇതോടെ ലോ​ക​ത്താ​കെ​യു​ള്ള കോ​വി​ഡ് രോഗികളുടെ എണ്ണം 30,641,251 ആയി. 954,891 പേ​ര്‍​ക്ക് ഇതുവരെ ജീ​വ​ന്‍ ന​ഷ്ട​മാ​യെന്ന് ജോ​ണ്‍​സ് ഹോ​പ്കി​ന്‍​സ് സ​ര്‍​വ​ക​ലാ​ശാ​ല​യും വേ​ള്‍​ഡോ മീ​റ്റ​റും പു​റ​ത്ത് വി​ടു​ന്ന ക​ണ​ക്കു​ക​ള്‍ വ്യക്തമാക്കുന്നു. അതേസമയം 22,262,569 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി​യെ​ന്നും ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു.

അ​മേ​രി​ക്ക, ഇ​ന്ത്യ, ബ്ര​സീ​ല്‍, റ​ഷ്യ, പെ​റു, കൊ​ളം​ബി​യ, മെ​ക്സി​ക്കോ, ദ​ക്ഷി​ണാ​ഫ്രി​ക്ക, സ്പെ​യി​ന്‍, അ​ര്‍​ജ​ന്‍റീന എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് കോ​വി​ഡ് ക​ണ​ക്കി​ല്‍ ആ​ദ്യ പ​ത്തി​ല്‍ നി​ല്‍​ക്കു​ന്ന​ത്. രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം അ​മേ​രി​ക്ക-6,916,898, ഇ​ന്ത്യ-5,305,475, ബ്ര​സീ​ല്‍-4,495,183, റ​ഷ്യ-1,091,186, പെ​റു-750,098, കൊ​ളം​ബി​യ-743,945, മെ​ക്സി​ക്കോ-684,113, ദ​ക്ഷി​ണാ​ഫ്രി​ക്ക-657,627, സ്പെ​യി​ന്‍-659,334, അ​ര്‍​ജ​ന്‍​റീ​ന-601,713.