എ.സി.ജോർജ്

ഹ്യൂസ്റ്റണ്‍: ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്കാസ് (FOMAA) പ്രവര്‍ത്തകസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പു പ്രചാരണങ്ങള്‍ തിരുതകൃതിയായി നടക്കുന്ന ഈ അവസരത്തില്‍ താല്പര്യമുള്ള അമേരിക്കന്‍ മലയാളികള്‍ക്കായി കേരളാ ഡിബേറ്റ്‌ഫോറം, യു.എസ്.എ. ഒരു സൂം ഡിബേറ്റ് (തിരഞ്ഞെടുപ്പുസംവാദം) സെപ്റ്റംബര്‍ 21, തിങ്കള്‍ വൈകുന്നേരം 8 മണി (EST-ന്യൂയോര്‍ക്ക്‌ടൈം) സംഘടിപ്പിക്കുന്നു. എല്ലാ സ്ഥാനാര്‍ത്ഥികളേയും, പൊതു ജനങ്ങളേയും കേരളാ ഡിബേറ്റ്‌ഫോറം ആദരപൂര്‍വം സ്വാഗതം ചെയ്യുകയാണ്. എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും പങ്കെടുക്കാന്‍ വേണ്ടിയുള്ള ഒരു ക്ഷണക്കത്തായി കൂടെ ഈ പ്രസ്‌റിലീസിനെ കണക്കാക്കുമെന്നു പ്രതീക്ഷിക്കുന്നു. മുഖ്യമായി ഡിബേറ്റ് നടക്കുക President,Vice President, Secretary,Treasurer, Joint Secretary, Joint Treasurerഎന്നീ തസ്തികകളിലേക്കായിരിക്കും. മറ്റു പൊസിഷനുകളിലേക്കുള്ള സ്ഥാനാത്ഥികളുടെ സെല്‍ഫ്ഇന്‍ട്രൊഡക്ഷന്‍ പറ്റുമെങ്കില്‍ അവസാനം സമയംപോലെ മാത്രം നടത്തുന്നതായിരിക്കും.

ധാരാളം തസ്തികകളും, സ്ഥാനാര്‍ത്ഥി ബാഹുല്യവുമുള്ള ഇത്തരം സൂം ഡിബേറ്റ്, ഓപ്പണ്‍ ഫോറം പരമാവധി നിഷ്പക്ഷവും, പ്രായോഗികവും, കാര്യക്ഷമവുമായി നടത്തുകയാണ് കേരളാ ഡിബേറ്റ ്‌ഫോറം ലക്ഷ്യമിടുന്നത്. കഴിഞ്ഞ കാലങ്ങളില്‍ കേരളാ, ഇന്ത്യന്‍, അമേരിക്കന്‍, ഫോമയടക്കം മറ്റുസംഘടനാ ഇലെക്ഷന്‍ ഡിബേറ്റുകള്‍ കേരളാഡിബേറ്റ് ഫോറം യുഎസ്എ, എന്ന ഈ സ്വതന്ത്ര ഫോറം നടത്തിയിട്ടുണ്ട്. അനേകര്‍ ശ്രദ്ധിക്കുകയും പങ്കെടുക്കുകയും ചെയ്യുന്ന ഈ സൂം ഡിബേറ്റില്‍ പ്രവര്‍ത്തക സമീതിയിലേക്കു തെരഞ്ഞടുക്കപെടുവാനുള്ള തങ്ങളുടെ യോഗ്യത, ഇവിടുത്തെ മലയാളികള്‍ക്കു ഉന്നമനത്തിനായി എന്തെന്തു പ്ലാനുകള്‍, പദ്ധതികള്‍, പതിവിന്‍ പടിയുള്ള പരിപാടികള്‍ക്ക് പുറമെ എന്തെല്ലാം പുതുപുത്തന്‍ ആശയങ്ങളും പദ്ധതികളുമാണു ലക്ഷ്യമിടുന്നത്തുടങ്ങിയ വിഷയങ്ങളെപ്പറ്റി സജീവ ചര്‍ച്ചക്കും, സംവാദങ്ങള്‍ക്കും, ആരോഗ്യദായകമായ വാദപ്രതിവാദങ്ങള്‍ക്കുംഅവസരമുണ്ടായിരിക്കും. ഡിബേറ്റ് ‘സൂം’ വഴിയായതിനാല്‍ പങ്കെടുക്കുന്നവര്‍ അവരവരുടെ കമ്പ്യൂട്ടര്‍, ലാപ്‌ടോപ്പ്, ഫോണ്‍ തുടങ്ങിയ ഡിവൈസുകള്‍ നല്ല ശബ്ദവും വെളിച്ചവും കിട്ടത്തക്ക വിധം സെറ്റു ചെയ്യേണ്ടതാണു. അതു പോലെ മോഡറേറ്ററുടെ നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്. നാടിന്റെ നാനാഭാഗത്തു നിന്നും ഒരു വലിയ ജനാവലി പങ്കെടുക്കുന്ന ഈ ‘സൂം’ ഡിബേറ്റ് പരിപാടിയില്‍ സംഭവിച്ചേക്കാവുന്ന ചെറിയസാങ്കേതിക കുറവുകളും മറ്റും പങ്കെടുക്കുന്നവര്‍ മനസിലാക്കിപ്രവൃത്തിക്കുമെന്നു സംഘാടകര്‍ക്കു ശുഭപ്രതീക്ഷയുണ്ട്.

കൂടുതൽവിവരങ്ങൾക്കുവിളിക്കുക: 281 741 9465, 813 401 4178, 713 679 9950, 914 409 5772

 

അവരവരുടെസ്റ്റേറ്റ്സമയം, ഈസ്റ്റേൺസ്റ്റാൻഡേർഡ്ടൈംവുമായിവ്യത്യസംകണക്കിലെടുത്തുതാഴകൊടുത്തിരിക്കുന്നലിങ്കുവഴിയോ, മീറ്റിംഗ്ഐഡി-പാസ്സ്‌വേർഡ്വഴിയോമീറ്റിംഗിൽ/ഡിബേറ്റിൽകയറുക. പങ്കെടുക്കുക.

 

Kerala Debate Forum USA is inviting you to a scheduled Zoom meeting/FOMAA Debate

 

Topic: FOMAA (Federation of Malayalee Association in Americas) Election Debate

Time: Sep 21, 2020 08:00 PM Eastern Time (US and Canada)-New York Time

 

Join Zoom Meeting (Just click or press under or copy and paste under & Enter the meeting

https://us02web.zoom.us/j/2234740207?pwd=akl5RjJ6UGZ0cmtKbVFMRkZGTnZSQT09

 

Meeting ID: 223 474 0207

Passcode: justice

One tap mobile

+13462487799,,2234740207#,,,,,,0#,,8284801# US (Houston)

+16699006833,,2234740207#,,,,,,0#,,8284801# US (San Jose)

 

Dial by your location

+1 346 248 7799 US (Houston)

+1 669 900 6833 US (San Jose)

+1 253 215 8782 US (Tacoma)

+1 929 436 2866 US (New York)

+1 301 715 8592 US (Germantown)

+1 312 626 6799 US (Chicago)

Meeting ID: 223 474 0207

Passcode: 8284801

Find your local number: https://us02web.zoom.us/u/kbqo7D7R0Q