വേണ്ടുന്ന ചേരുവകള്‍

കൊഞ്ച് (ചെമ്മീന്‍ ) വലുത് : 30 എണ്ണം
ഓടുകളഞ്ഞു മുകള്‍ ഭാഗത്തുള്ള വെയിന്‍ പോലുള്ള അഴുക്ക് കത്തികൊണ്ട് വരഞ്ഞു ക്‌ളീനാക്കി വാഷ് ചെയ്തതില്‍ കാല്‍ ടീസ്പൂണ്‍ വീതം മഞ്ഞള്‍പ്പൊടിയും ഉപ്പും പുരട്ടി , അര മണിക്കൂര്‍ മാറ്റിവെക്കുക .
ഉപ്പ് : ആവശ്യാനുസരണം
കാശ്മീരി മുളകുപൊടി : നാലു ടീസ്പൂണ്‍
മല്ലിപ്പൊടി : രണ്ടു ടീസ് സ്പൂണ്‍
കുരുമുളകുപൊടി : അര ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി : അര ടീസ്പൂണ്‍
ഈ നാലുതരം പൊടികളും ഒന്നിച്ചൊരു ബൗളില്‍ എടുത്തു വെക്കുക .
പച്ചമാങ്ങഅരിഞ്ഞത് രണ്ടുടേബിള്‍സ്പൂണ്‍
ചെറിയുള്ളി വട്ടത്തില്‍ അരിഞ്ഞത് : 10 എണ്ണം.
ഇഞ്ചിയും , വെള്ളുള്ളിയും ചതച്ചത് :
ഓരോ ടേബിള്‍ സ്പൂണ്‍വീതം.
പച്ചമുളക് ചീന്തിയത് : ഒരെണ്ണം
തക്കാളി കൊത്തിയരിഞ്ഞത് : നല്ല വലുത് ഒരണ്ണം .
കറിവേപ്പില ഉതിര്‍ത്തത് : രണ്ടു തണ്ട്.
വെളിച്ചെണ്ണ : മൂന്നു ടേബിള്‍ സ്പൂണ്‍.
വെള്ളം : ഒരു ഗ്ലാസ്
വറത്തു പൊടിച്ച ഉലുവ പൊടി : രണ്ടു നുള്ള്.
വെളിച്ചെണ്ണ: ഒരു ടീസ്പൂണ്‍.

തയ്യാറാക്കുന്ന വിധം

ഒരു മഞ്ചട്ടി അടുപ്പില്‍ വെച്ചുചൂടായാല്‍ വെളിച്ചെണ്ണയൊഴിച്ചു ചൂടാക്കിയതില്‍ അരിഞ്ഞകുഞ്ഞുള്ളിയും
ജിഞ്ചറും ,ഗാര്‍ലിക്കും ,പച്ചമുളകും ക്രമത്തില്‍ ചേര്‍ത്തു നന്നായി വഴന്നാല്‍ ഇതിലേക്ക് ബൗളില്‍എടുത്തുവെച്ചു മസാല പൊടികള്‍ ചേര്‍ത്തു പച്ചമണം മാറും വരെ ചെറുതീയില്‍ ഇളക്കി കൊടുത്തതില്‍ പച്ചമാങ്ങയും തക്കാളി യുംചേര്‍ത്തു ഉടഞ്ഞു ചേരും വരെവഴറ്റുക .ഇനി മസാലക്കു വേണ്ടുന്നത്ര ഉപ്പ്‌ചേര്‍ക്കുക . ഇനി റെഡിയാക്കി വെച്ച പ്രോണ്‍സ് ചേര്‍ത്തിളക്കിയതില്‍ വെള്ളം ചേര്‍ത്തു ചെറുതീയില്‍ മൂടി വെച്ചു,ഇടക്കിടെ അടപ്പുമാറ്റി ഇളക്കി കൊടുത്തുകൊണ്ട് ചെമ്മീന്‍ വെന്തു മസാല കുറുകി വന്നാല്‍ കറിവേപ്പിലയും ഉലുവപൊടിയും വിതറി യോചിപ്പിച്ചു ഇറക്കിവെച്ച ശേഷം ഒരു സ്പൂണ്‍ വെളിച്ചെണ്ണ കൂടി ചേര്‍ത്തിളക്കിയാല്‍അടിപൊളിടേസ്റ്റുള്ള കൊഞ്ച് വരട്ടിയത് റെഡി.