ദോഹ: കോവിഡ് പ്രതിരോധത്തിന് ആവശ്യമായ മുഖാവരണം, കൈയുറകള്‍, ഹാന്‍ഡ് സാനിറ്റൈസർ തുടങ്ങിയവ ലഭ്യമാക്കാൻ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ വെൻഡിങ് മെഷിനുകൾ സ്ഥാപിച്ചു. വിമാനത്താവള അധികൃതർ ആണ് ഇക്കാര്യം അറിയിച്ചത്. വിറ്റാമിനുകളും അത്യാവശ്യ മരുന്നുകളും വെൻഡിങ് മെഷിനില്‍ ലഭിക്കും. യാത്രക്കാരില്‍ കോവിഡ് പ്രതിരോധത്തിന് വേണ്ട മുൻകരുതലുകളുടെ ഭാഗമായാണ് വെന്‍ഡിങ് മെഷിനുകൾ സ്ഥാപിച്ചത്.കോവിഡിനെതിരെ ശക്തമായ പ്രതിരോധമൊരുക്കുകയാണ് ലക്ഷ്യം.