1. കൊഴുപ്പ് ധാരാളമായി അടങ്ങിയ മീനുകള്‍ ഡയറ്റിലുള്‍പ്പെടുത്തുക
2. ധാന്യങ്ങളും ഹൃദയാരോഗ്യത്തിന് ഉത്തമമാണ്. എന്നാല്‍ റിഫൈന്‍ഡ് ധാന്യങ്ങള്‍ ഒഴിവാക്കുക. ധാന്യങ്ങളില്‍ അടങ്ങിയിരിക്കുന്ന ഫൈബറും അവശ്യ ധാതുക്കളും മറ്റും ഹൃദയത്തിന്റെ ആരോഗ്യം വര്‍ധിപ്പിക്കുന്നു. ഓട്ട്‌സ്, ബാര്‍ലി എന്നിവയാണ് കൊളസ്‌ട്രോള്‍ ലെവലിനെ നിയന്ത്രിക്കാന്‍ ഏറ്റവുമധികം സഹായിക്കുന്ന രണ്ട് ധാന്യങ്ങള്‍.
3. ഡയറ്റില്‍ ഫ്രൂട്ട്‌സ് ഉള്‍പ്പെടുത്തണം. ഇതിലടങ്ങിയിരിക്കുന്ന ഫൈബറും മറ്റ് പോഷകങ്ങളും ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ്. പ്രത്യേകിച്ച്‌ ബെറികളാണ് ചീത്ത കൊളസ്‌ട്രോളിനെ തള്ളി ഹൃദയത്തെ സുരക്ഷിതമാക്കാന്‍ സഹായിക്കുന്ന ഒരു പഴം.
4. വെളുത്തുള്ളിയും കൊളസ്‌ട്രോളിനെ ചെറുക്കാന്‍ സഹായിക്കുന്ന ഒരു ഭക്ഷണപദാര്‍ത്ഥമാണ്.ഇതിലടങ്ങിയിരിക്കുന്ന ‘അലിസിന്‍’ എന്ന പദാര്‍ത്ഥം ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു.
5. ധാരാളം ഇലക്കറികളും പച്ചക്കറികളും ഡയറ്റിലുള്‍പ്പെടുത്തുക. ഇതും ഹൃദയാരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. കാബേജ്, ചീര എന്നിവയെല്ലാം ഇതിനുദാഹരണമാണ്.