ഡിട്രോയിറ്റ്: മിഷിഗണ്‍ സംസ്ഥാനത്ത് കഴിഞ്ഞ നാല്പത് വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന പ്രമുഖ മലയാളി സാംസ്കാരിക സംഘടനയായ ഡിഎംഎ എന്ന ചുരുക്കപേരില്‍ അറിയപ്പെടുന്ന ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വര്‍ഷത്തെ ഓണാഘോഷം ഓഗസ്റ്റ് 30 നു (ഞായര്‍) നടക്കും. രാവിലെ 11 മുതലാണ് (ഇന്ത്യന്‍ സമയം രാത്രി 8.30ന്) പരിപാടികള്‍.

വടംവലിയും അത്തപൂക്കളവും ഓണസദ്യയുമൊക്കെയായി വളരെ വിപുലമായി നടത്തുന്ന ഓണാഘോഷം കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ വെര്‍ച്ച്‌വല്‍ ആയിട്ട് സൂം പ്ലാറ്റ്ഫോമില്‍ ആയിരിക്കും ആഘോഷിക്കുക.

ഏതൊരു വ്യക്തിക്കും വീട്ടില്‍ ഇരുന്നുകൊണ്ടു തന്നെ പരിപാടികളില്‍ പങ്കെടുക്കാമെന്നതുകൊണ്ട്, വിവിധ രാജ്യങ്ങളില്‍ നിന്നായി, ലോകമെമ്ബാടും ഉള്ള മലയാളികളെ പരിപാടിയിലേക്ക് ക്ഷണിക്കാനാണ് സംഘാടകര്‍ ഉദ്ദേശിക്കുന്നത്. നാട്ടില്‍ നിന്നുള്ള പ്രമുഖ സിനിമ താരങ്ങള്‍, സംവിധായകര്‍ ആശംസകള്‍ അറിയിക്കുന്ന പരിപാടിയില്‍, പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാട് ഓണസന്ദേശം നല്‍കും. ജോയ് മാത്യൂ, ബൈജു സന്തോഷ്, അപര്‍ണ ബാലമുരളി, ബി. ഉണ്ണികൃഷ്ണന്‍, ഇര്‍ഷാദ്, സന്തോഷ് എച്ചിക്കാനം തുടങ്ങിയവരാണ് ആശംസകള്‍ അറിക്കാനെത്തുന്നത്.

പരിപാടികളിലെ മറ്റൊരാകര്‍ഷണം നാട്ടില്‍ നിന്നുള്ള പ്രശസ്തര്‍ നടത്തുന്ന സംഗീത വിരുന്നാണ്. അനൂപ് ശങ്കര്‍, സിത്താര കൃഷ്ണകുമാര്‍, സച്ചിന്‍ വാര്യര്‍, സയനോര ഫിലിപ്പ്, കെ.എസ്. ഹരിശങ്കര്‍, സഞ്ചയ് അറക്കല്‍ എന്നിവരാണ് ഗാനങ്ങളാണ്. ഇതിനൊപ്പം ഡിഎംഎയിലെ തന്നെ സൈജന്‍ കണിയോടിക്കലിന്‍റെ നേതൃത്വത്തില്‍ അവതരിപ്പിക്കുന്ന “കാത്തിരിപ്പിനൊടുവില്‍’ എന്ന ലഘു നാടകവും അരങ്ങേറും.

ZOOM ID: 248 320 1400, PASSWORD: 2020.

വിവരങ്ങള്‍ക്ക്: രജേഷ് കുട്ടി 313 529 8852, സുദര്‍ശന കുറുപ്പ് 734 756 8138, റോജന്‍ തോമസ് 248 219 1352, രജേഷ് നായര്‍ 248 346 5135.

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍ ഡേവിഡ്