ബാഴ്സലോണക്കായി ഇനി കളിക്കില്ല എന്ന ആര്‍തുറിന്റെ തീരുമാനത്തെ ശക്തമായ രീതിയില്‍ വിമര്‍ശിച്ച്‌ ബാഴ്സലോണ പ്രസിഡന്റ് ബാര്‍തമെയു. ബാഴ്സലോണയില്‍ ഓഗസ്റ്റ് അവസാനം വരെ കരാര്‍ ഉണ്ടെങ്കിലും ഇനു ബാഴ്സലോണക്കായി കളിക്കില്ല എന്ന് ആര്‍തുര്‍ പറഞ്ഞിരുന്നു. നാപോളിക്ക് എതിരായ മത്സരത്തില്‍ താരം ഉണ്ടാകില്ല. ബാഴ്സലോണ തന്നോടു പെരുമാറിയ രീതിയില്‍ മനം മടുത്താണ് ഇനി ബാഴ്സയില്‍ വരേണ്ടതില്ല എന്ന് ആര്‍തുര്‍ തീരുമാനിച്ചത്.

എന്നാല്‍ ആര്‍തുറിന്റെ തീരുമാനം ക്ലബിനെ അപമാനിക്കല്‍ ആണെന്ന് ബാര്‍തൊമെയു പറഞ്ഞു. തന്റെ സഹതാരങ്ങളെയും ക്ലബിനെയും ബഹുമാനിക്കാത്ത തീരുമാനമാണ് ആര്‍തുര്‍ എടുത്തത് എന്ന് അദ്ദേഹം പറഞ്ഞു. ബ്രസീലില്‍ ആണ് ആര്‍തുര്‍ ഉള്ളത്. ആര്‍തുര്‍ നാപോളിക്ക് എതിരെ ഉണ്ടാകില്ല എന്നും ബാര്‍തൊമെയു പറഞ്ഞു. കഴിഞ്ഞ മാസം ആര്‍തുറിനെ യുവന്സിന് ബാഴ്സലോണ വിറ്റിരുന്നു.