കൊല്ലം: അഞ്ചലിലെ ഉത്രയുടെ കൊലപാതകം അന്വേഷണ സംഘം ഡമ്മി ഉപയോഗിച്ച്‌ പുനരാവിഷ്കരിച്ചു.മൂര്‍ഖന്‍ പാമ്പിനെ ഉപയോഗിച്ച്‌ നടത്തിയ ഡമ്മി പരീക്ഷണം വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്. ഇത് തെളിവായി കോടതിയില്‍ സമര്‍പ്പിക്കും.അതേസമയം കേസിലെ കരട് കുറ്റപത്രം അന്വേഷണ സംഘം പൂര്‍ത്തിയാക്കി. ആഗസ്റ്റ് പത്തിന് മുമ്ബ് അന്തിമ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കും.

മേയ് ഏഴിനാണ് ഉത്രയെ വീട്ടിലെ കിടപ്പുമുറിയില്‍ പാമ്ബ് കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മകളുടെ മരണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മേയ് 18ന് റൂറല്‍ ജില്ലാ പൊലീസ് മേധാവിക്ക് ഉത്രയുടെ അച്ഛന്റെ പരാതി നല്‍കി. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ഉത്രയെ കൊലപ്പെടുത്തിയത് ഭര്‍ത്താവ് സൂരജാണെന്ന് കണ്ടെത്തി.