സുല്‍ത്താന്‍ ബത്തേരി: കോവിഡ് വ്യാപനത്തി​​െന്‍റ പശ്ചാത്തലത്തില്‍ സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ നിയന്ത്രണം ശക്തമാക്കുന്നു. ഈമാസം അഞ്ചു മുതല്‍ ഒരു മാസത്തേക്ക് കടുത്ത നിയന്ത്രണം കൊണ്ടുവരാന്‍ നഗരസഭ ഹാളില്‍ ചേര്‍ന്ന വിവിധ സംഘടനകളുടെ യോഗം തീരുമാനിച്ചു. വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.
•നഗരത്തിലെ സ്ഥാപനങ്ങള്‍, ഓഫിസുകള്‍, ബാങ്കുകള്‍ എന്നിവിടങ്ങളില്‍ വന്നുപോകുന്നവരുടെ പേരുവിവരങ്ങള്‍ എഴുതി സൂക്ഷിക്കണം.
•സാനിറ്റൈസര്‍ ഒഴിച്ചുകൊടുക്കാന്‍ കടകളില്‍ ഒരാളെ നിര്‍ത്തണം.
•ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല.
•വഴിയോര കച്ചവടം, ഗുമ്മട്ടി എന്നിവ പാടില്ല. •പലചരക്ക് മൊത്ത കച്ചവട സ്​ഥാപനങ്ങളില്‍ ലോഡിറക്കല്‍ സമയക്രമം പാലിച്ചായിരിക്കണം.
•ഒരു സമയം ഒരു ലോറി മാത്രമേ കടക്ക് സമീപം നിര്‍ത്താന്‍ പാടുള്ളൂ. ൈഡ്രവര്‍മാര്‍ നഗരത്തിലൂടെ കറങ്ങിയാല്‍ ബന്ധപ്പെട്ട കച്ചവടക്കാര്‍ക്കെതിരെ നടപടി എടുക്കും.
•വഴിക്കണ്ണ് സ്​റ്റിക്കര്‍ പതിച്ച വാഹനങ്ങളിലെത്തുന്നവരെ കടകളില്‍ കയറ്റാതിരിക്കാന്‍ ശ്രദ്ധിക്കണം.
•ഓട്ടോ ടാക്സി ൈഡ്രവര്‍മാര്‍ക്ക് ഒറ്റ അക്ക, ഇരട്ട അക്ക നമ്ബര്‍ രീതി നടപ്പാക്കും. ലംഘിക്കുന്നവരില്‍നിന്ന് പിഴ ഈടാക്കും.
•പെട്ടി ഓട്ടോ, മോട്ടോര്‍ സൈക്കിളുകള്‍ എന്നിവയില്‍ മീന്‍ കച്ചവടം അനുവദിക്കില്ല.
•ഗുഡ്സ്​ ഓട്ടോകളിലുള്ള പഴം-പച്ചക്കറി വില്‍പനയും നിരോധിച്ചു.
•ഇന്‍സ്​റ്റാള്‍മ​െന്‍റ്, വീടുകളില്‍ കയറിയുള്ള മറ്റ് കച്ചവടം എന്നിവയും വിലക്കി.
•നഗരസഭ പരിധിയില്‍ ഭിക്ഷാടകരെയും നിരോധിച്ചു.
പൊലീസ്​, ആര്‍.ടി.ഒ, ജനപ്രതിനിധികള്‍, യൂനിയന്‍ നേതാക്കള്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ നഗരസഭ ചെയര്‍മാന്‍ ടി.എല്‍. സാബു അധ്യക്ഷത വഹിച്ചു. സി.കെ. സഹദേവന്‍, താഹസില്‍ദാര്‍ പി.എം. കുര്യന്‍, ഹെല്‍ത്ത് ഇന്‍സ്​പെക്ടര്‍ സന്തോഷ്കുമാര്‍, സി.ഐ ജി. പുഷ്പകുമാര്‍, നഗരസഭ സെക്രട്ടറി അലി അസ്​കര്‍ എന്നിവര്‍ പങ്കെടുത്തു.