തി​രു​വ​ന​ന്ത​പു​രം: കേരളത്തില്‍ തി​രു​വ​ന​ന്ത​പു​രം മു​ത​ല്‍ കാ​സ​ര്‍​ഗോ​ഡ് വ​രെ​യു​ള്ള ജി​ല്ല​ക​ളി​ല്‍ വെ​ള്ളി​യാ​ഴ്ച​വ​രെ അ​തി​ശ​ക്ത​മാ​യ മ​ഴ തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. ബം​ഗാ​ള്‍‌ ഉ​ള്‍​ക്ക​ട​ലി​ല്‍ ചൊ​വ്വാ​ഴ്ച​യോ​ടെ ന്യൂ​ന​മ​ര്‍​ദം ശ​ക്തി​പ്രാ​പി​ച്ച്‌ കേ​ര​ള​ത്തി​ല്‍ അ​തി​ശ​ക്ത​മാ​യ മ​ഴ പെ​യ്യാ​നി​ട​യാ​ക്കു​മെ​ന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു. ബു​ധ​നാ​ഴ്ച​വ​രെ വി​വി​ധ ജി​ല്ല​ക​ളി​ല്‍ മ​ഞ്ഞ അ​ല​ര്‍​ട്ട് പ്രഖ്യാപിച്ചു.

ഞാ​യ​റാ​ഴ്ച: ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ്
തി​ങ്ക​ളാ​ഴ്ച: പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ്
ചൊ​വ്വാ​ഴ്ച: പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ്
ബു​ധ​നാ​ഴ്ച: തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ്

ഒ​റ്റ​പ്പെ​ട്ട ഇ​ട​ങ്ങ​ളി​ല്‍ 24 മ​ണി​ക്കൂ​റി​ല്‍ 6 ​ മു​ത​ല്‍ 11 സെ​ന്‍റീ​മീ​റ്റ​ര്‍​വ​രെ മ​ഴ പെ​യ്യു​മെ​ന്നാ​ണ് പ്ര​വ​ച​നം. ഇ​തി​ല്‍ തി​ങ്ക​ളാ​ഴ്ച ഇ​ടു​ക്കി, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലും നാ​ലി​ന് കോ​ട്ട​യം, ഇ​ടു​ക്കി, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ലും അ​ഞ്ചി​ന് കോ​ട്ട​യം, ഇ​ടു​ക്കി, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ലും അ​തി​ശ​ക്ത​മാ​യ മ​ഴ പെ​യ്യു​മെ​ന്നാ​ണ് പ്ര​വ​ച​നം.

24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ 11 മു​ത​ല്‍ 20 സെ​ന്‍റീ​മീ​റ്റ​ര്‍ മ​ഴ​യാ​ണ് പ്ര​വ​ചി​ച്ചി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ അ​തി​ശ​ക്ത​മാ​യ മ​ഴ ല​ഭി​ച്ച പ്ര​ദേ​ശ​ങ്ങ​ളി​ലും സം​സ്ഥാ​ന​ത്താ​കെ​യും അ​തീ​വ ജാ​ഗ്ര​ത തു​ട​ര​ണ​മെ​ന്ന് സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി അ​റി​യി​ച്ചു.