കൊച്ചി: കുഴഞ്ഞുവീണ് മരിച്ചയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫോര്‍ട്ട് കൊച്ചി തുരുത്തി സ്വദേശി കെ.എ ബഷീര്‍ (62) ആണ് മരിച്ചത്. മരണശേഷം നടത്തിയ സ്രവ പരിശോധനയിലാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ രാത്രി ബഷീര്‍ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ബഷീറിന്‍െ്‌റ രോഗ ഉറവിടം വ്യക്തമല്ല. വീടിരിക്കുന്ന സ്ഥലം കണ്ടെയ്ന്‍മെന്‍്‌റ് സോണ്‍ ആയതിനാല്‍ ബഷീര്‍ 13 ദിവസമായി പുറത്ത് പോയിട്ടില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.

തൃശൂരില്‍ കഴിഞ്ഞ ദിവസം മരിച്ചയാള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. രണ്ട് ദിവസം മുമ്ബ് മരിച്ച ഇരിങ്ങാലക്കുട സ്വദേശി ചന്ദ്രനാണ് കോവിഡ് സ്ഥിരീകരിച്ചത്. ശ്വാസകോശത്തില്‍ ക്യാന്‍സര്‍ ബാധിച്ചിരുന്ന ചന്ദ്രന് മരണശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

പാലക്കാട് ജില്ലയില്‍ ക്യാന്‍സര്‍ ബാധിച്ച്‌ ചികിത്സയിലിരിക്കെ മരിച്ച യുവതിക്കും കോവിഡ് സ്ഥിരീകരിച്ചു. വാണിയംകുളം സ്വദേശിയായ സിന്ധുവിനാണ് (34) കോവിഡ് സ്ഥിരീകരിച്ചത്. ക്യാന്‍സര്‍ ചികിത്സയിലായിരുന്ന സിന്ധു പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്.