ദോഹ: കോവിഡ്​ പ്രതിസന്ധിയില്‍ വിദേശത്ത്​ കുടുങ്ങിയ പ്രവാസികള്‍ക്ക്​ തിരിച്ചെത്താനുള്ള അനുമതി ഖത്തര്‍ അടക്കമുള്ള ഗള്‍ഫ്​ രാജ്യങ്ങള്‍ നല്‍കിയെങ്കിലും അന്താരാഷ്​ട്ര വിമാനവിലക്ക്​ ആഗസ്​റ്റ്​ 31 വരെ ഇന്ത്യ നീട്ടിയത്​ പ്രവാസികള്‍ക്ക്​ തിരിച്ചടിയാകും. വിദേശത്ത്​ കുടുങ്ങിയവരുടെ വിസാകാലാവധി തീരാറായ സമയമാണിപ്പോള്‍. നിലവിലെ സാഹചര്യത്തില്‍ പ്രവാസികള്‍ക്ക്​ മടങ്ങാന്‍ വിദേശ രാജ്യങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാറുമായി ഉഭയകക്ഷി കരാര്‍ ഉണ്ടാക്കണം. അല്ലെങ്കില്‍ അതത്​ സ്​ഥാപനങ്ങളോ വ്യക്​തികളോ മറ്റോ ചാര്‍​ട്ടേര്‍ഡ്​ വിമാനങ്ങള്‍ ഏര്‍പ്പാടാക്കണം.

കോവിഡ്​സാഹചര്യത്തില്‍ വിസാകാലാവധി ഇനത്തിലടക്കം വിദേശരാജ്യങ്ങള്‍ നല്‍കിയ ഇളവുകള്‍ ഇനി കിട്ടാനുള്ള സാധ്യതയും ഇതോടെ അടയുകയാണ്​. അതേസമയം പ്രവാസിമടക്കത്തിനുള്ള റീ എന്‍ട്രി പെര്‍മിറ്റിന്​ ഖത്തര്‍ അപേക്ഷ സ്വീകരിക്കല്‍ തുടങ്ങി. രാജ്യത്തേക്ക് മടങ്ങി വരാനാഗ്രഹിക്കുന്നവര്‍ക്ക് https://portal.www.gov.qa/wps/portal/qsports/home എന്ന ലിങ്ക് വഴി ‘എക്സപ്ഷണല്‍ റീ എന്‍ട്രി പെര്‍മിറ്റ്’ ലഭിക്കാനുള്ള സംവിധാനം ഇന്നലെ മുതല്‍ നിലവില്‍ വന്നു. പ്രവാസികള്‍ക്ക് മടങ്ങിയെത്താനുള്ള താല്‍ക്കാലിക സംവിധാനമാണിത്​.

സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ വ്യക്തികളോ കമ്ബനികളോ ആയ തൊഴിലുടമകള്‍, കുടുംബങ്ങളുടെ സ്​പോണ്‍സര്‍ ആയ ഖത്തര്‍ ഐഡിയുള്ളവര്‍ എന്നിവര്‍ക്ക്​ അപേക്ഷിക്കാം.
വെബ്സൈറ്റ് സന്ദര്‍ശിച്ച്‌ അക്കൗണ്ട് സ്​ഥാപിക്കുകയും തുടര്‍ന്ന് ലോഗിന്‍ ചെയ്യുകയും ചെയ്യണം. മൊബൈല്‍ നമ്ബര്‍ സ്വന്തം പേരിലല്ലെങ്കില്‍ കോള്‍ സ​െന്‍ററില്‍ വിളിച്ച്‌ അക്കൗണ്ട് ആക്ടിവേറ്റ് ചെയ്യണം.
പിന്നീട് എംപ്ലോയര്‍/ഫാമിലി എന്നത് തെരഞ്ഞെടുക്കണം. ആവശ്യമായ എല്ലാ വിവരങ്ങളും ഇവിടെ ചേര്‍ക്കണം. ഫാമിലി സ്​പോണ്‍സര്‍ഷിപ്പ് ആണെങ്കില്‍ പേരുകളും ഖത്തര്‍ ഐഡി നമ്ബറുകളും മറ്റു വിവരങ്ങളും പ്രദര്‍ശിപ്പിക്കപ്പെടും.

എംപ്ലോയര്‍ ആണെങ്കില്‍ എസ്​റ്റാബ്ലിഷ്മ​െന്‍റ് ഐഡി (കമ്ബ്യൂട്ടര്‍ കാര്‍ഡ്) നമ്ബര്‍ നല്‍കി തിരിച്ചുവരുന്ന ജീവനക്കാര​െന്‍റ ക്യു.ഐ.ഡി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ചേര്‍ക്കണം. മടങ്ങിവരുന്ന രാജ്യത്തെയും അവിടെ താമസിച്ച ദിനങ്ങളെയും ആശ്രയിച്ചായിരിക്കും ക്വാറൈന്‍റന്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാകുക. റീ എന്‍ട്രി പെര്‍മിറ്റ് ലഭിച്ചതിന് ശേഷം ഒരു മാസമായിരിക്കും അതി​െന്‍റ കാലാവധി. കാലാവധി തീര്‍ന്നാല്‍ വീണ്ടും അപേക്ഷിക്കണം.

യാത്രയിലുടനീളം എന്‍ട്രി പെര്‍മിറ്റ് കോപ്പിയും ക്വാറൈന്‍റനുമായി ബന്ധപ്പെട്ട രേഖകളും കൈവശം സൂക്ഷിക്കണം. വിവരങ്ങള്‍ക്ക്​ ഖത്തറിലുള്ളവര്‍ 109 ഹോട്ട്​ലൈന്‍ നമ്ബറിലും വിദേശത്തുള്ളവര്‍ +9744406 9999 നമ്ബറിലും ബന്ധപ്പെടണം.