ബ്രസീലിയ: കോവിഡിനെ ആരും ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന്​ ബ്രസീല്‍ പ്രസിഡന്‍റ്​ ജെയിര്‍ ബോള്‍സ​നാരോ. ​എല്ലാവര്‍ക്കും കോവിഡിനെ നേരിടേണ്ടി വരും. ധീരതയോടെ അത്​ ചെയ്യുകയാണ്​ വേണ്ടതെന്നും ബ്രസീല്‍ പ്രസിഡന്‍റ്​ പറഞ്ഞു. കോവിഡിനെ തുടര്‍ന്ന്​ ക്വാറന്‍റീനില്‍ പോയ ബ്രസീല്‍ പ്രസിഡന്‍റ്​ ഏതാനും ആഴ്​ചകള്‍ക്ക്​ മുമ്ബാണ്​ പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടത്​.

65 വയസായ തന്നെ ​ഏറ്റവും അപകട സാധ്യതയുള്ള വിഭാഗത്തിലാണ്​ പെടുത്തിയിരുന്നത്​. എന്നെങ്കിലും കോവിഡിനെ നേരിടേണ്ടി വരുമെന്ന്​ എനിക്കറിയാമായിരുന്നു. എല്ലാവരും ഇതിന്​ തയാറാകണം. കോവിഡ്​ മൂലമുണ്ടായ മരണങ്ങളില്‍ ദുഃഖമുണ്ട്​. എന്നാല്‍, എല്ലാ ദിവസങ്ങളിലും ആളുകള്‍ മരിക്കാറുണ്ടെന്നും ബോല്‍സ​നാരോ പറഞ്ഞു.

കോവിഡിനെ കുറിച്ച്‌​ ബോല്‍സനാരോയുടെ പ്രസ്​താവനകളെല്ലാം വിവാദമായിരുന്നു. ബ്രസീലില്‍ പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം വലിയ രീതിയില്‍ കൂടു​േമ്ബാഴും കോവിഡിനെ ചെറിയ പനിയുമായാണ്​ അദ്ദേഹം താതമ്യപ്പെടുത്തിയത്​.