• അജു വാരിക്കാട്

ഹ്യുസ്റ്റൺ : ഹ്യുസ്റ്റണിലെ ടോംബാളിൽ നിന്നുള്ള മിഷേൽ ഗുട്ടറസ് ആണ് തന്റെ ഭർത്താവിന്റെ ആരോഗ്യത്തോടെയുള്ള തിരിച്ചുവരവിനായി എന്നും ആശുപത്രിയിലെത്തി പ്രാത്ഥനയോടെ ആശുപത്രിയുടെ പുറത്തു തെരുവിൽ പാട്ടും പ്രാർത്ഥനയും നടത്തുന്നത്.
കൊറോണാ മൂലം ഹോസ്പിറ്റലുകളിൽ രോഗിയോടൊപ്പം കൂടെ നിൽക്കുവാനോ സന്ദര്ശിക്കുവാനോ അനുവാദം ഇല്ലാത്തതിനാൽ മിഷേൽ ഗുട്ടറസ് എല്ലാ ദിവസവും വെകുന്നേരം ആശുപത്രിയിൽ വന്നു ഭർത്താവു കിടക്കുന്ന മുറിയുടെ ജനാലക്കടുത്തായുള്ള നിരത്തിൽ നിന്നുകൊണ്ട് ഭർത്താവിന്റെ ഫോണിലേക്ക് തൻ ഇവിടെ എത്തി എന്ന് സന്ദേശം അയക്കും. അതിനു ശേഷം പാട്ടുകൾ പാടിയും പ്രാത്ഥനകൾ ചെയ്തും മണിക്കൂറുകൾ അവിടെ ചിലവഴിച്ചതിനു ശേഷമാണു തിരികെ പോകുന്നത്. താൻ എന്നും കൂടെയുണ്ടാവും എന്ന് കൊടുത്ത വാക്ക് ഇപ്പോഴും പാലിക്കുന്നു. കഴിഞ്ഞ 2 ആഴ്ചയായി എല്ലാ ദിവസവും ആശുപത്രിയിൽ എത്തുന്ന മിഷേൽ പറഞ്ഞു.

മിഷേലും ഡേവിഡ് ഗുട്ടറസും വിവാഹിതരായിട്ട്  സെപ്റ്റംബറിൽ 10 വർഷമാകുന്നു. ഏതാനും ആഴ്ചകൾക്ക് മുമ്പ് ഗുട്ടറസിനു COVID-19 പോസിറ്റീവ് സ്ഥിരീകരിച്ചു. മറ്റു കാര്യമായ അസുഖങ്ങൾ ഒന്നും ഇല്ലായിരുന്നെങ്കിലും COVID-19ന്റെ ലക്ഷണങ്ങൾ ഗുട്ടറസിനു കഠിനമായതിനാൽ വുഡ്‌ലാന്റിലെ സെന്റ് ലൂക്കിലെ ഐസിയുവിൽ പ്രവേശിപ്പിച്ചു.

ഡേവിഡിന്റെ ജീവൻ രക്ഷിക്കാൻ അവർക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും മികച്ച കാര്യമാണീ പ്രാർത്ഥനയെന്നു ഡോക്ടർമാർ മിഷേലിനോട് പറഞ്ഞു. ഡേവിഡ് ഒടുവിൽ ഉണരുമ്പോൾ, ഈ ദിവസങ്ങളിൽ താൻ അയച്ച സന്ദേശങ്ങൾ കാണുമെന്ന് അവൾ പ്രതീക്ഷയിലാണ് മിഷാൽ.
പ്രതീക്ഷ കൈവിടരുത്. പ്രാർത്ഥനയാണ് എല്ലാത്തിന്റെയും അടിസ്ഥാനം മിഷാൽ പറഞ്ഞു.