ന്യൂ​ഡ​ല്‍​ഹി: മ​ണ്‍സൂ​ണ്‍ ശ​ക്ത​മാ​കു​ന്ന ജൂ​ലൈ മു​ത​ല്‍ സെ​പ്റ്റം​ബ​ര്‍ വ​രെ മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 130 അ​ടി​യാ​ക്കി താ​ഴ്ത്ത​ണ​മെ​ന്ന ഹ​ര്‍​ജി 24ന് സു​പ്രീംകോ​ട​തി പ​രി​ഗ​ണി​ക്കും. ഭൂ​ച​ല​നം, പ്ര​ള​യം എ​ന്നി​വ​യു​ടെ സാ​ധ്യ​ത​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി പൊ​തു​പ്ര​വ​ര്‍​ത്ത​ക​നാ​യ റ​സ​ല്‍ ജോ​യി​യാ​ണ് ഹ​ര്‍​ജി ന​ല്‍​കി​യ​ത്.

ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​നെ ത​മി​ഴ്നാ​ട് എ​തി​ര്‍​ത്തു. എ​ന്നാ​ല്‍, ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​മെ​ന്നു വ്യ​ക്ത​മാ​ക്കി​യ ജ​സ്റ്റീ​സ് എ.​എം. ഖാ​ന്‍​വി​ല്‍​ക്ക​ര്‍ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച്, കേ​ര​ളം ഉ​ള്‍​പ്പെ​ടെ​യു​ള്ള ക​ക്ഷി​ക​ള്‍​ക്ക് ഇ​ക്കാ​ര്യ​ത്തി​ല്‍ നി​ല​പാ​ട് അ​റി​യി​ക്കാ​മെ​ന്നു വ്യ​ക്ത​മാ​ക്കി. 2020 ജ​നു​വ​രി ഒ​ന്നി​നും മേ​യ് 30നും ​ഇ​ട​യി​ല്‍ 62 ഭൂ​ച​ല​ന​ങ്ങ​ളാ​ണ് മു​ല്ല​പ്പെ​രി​യാ​ര്‍ മേ​ഖ​ല​യി​ലു​ണ്ടാ​യി​ട്ടു​ള്ള​തെ​ന്നും അ​തി​നാ​ല്‍ വ​ലി​യ ഭീ​തി​യാ​ണ് കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ള്‍​ക്കു​ള്ള​തെ​ന്നും ഹ​ര്‍​ജി​ക്കാ​ര​ന്‍ വാ​ദി​ച്ചു.

മ​ഴ​ക്കാ​ലം ക​ണ​ക്കി​ലെ​ടു​ത്ത് മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് കു​റ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് 2018ലും ​റ​സ​ല്‍ ജോ​യി ഹ​ര്‍​ജി ന​ല്‍​കി​യി​രു​ന്നു. ഇ​തു പ​രി​ഗ​ണി​ച്ച്‌ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 139.9 അ​ടി​യാ​ക്കി കു​റ​യ്ക്കാ​ന്‍ കോ​ട​തി ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഈ ​ഹ​ര്‍​ജി ഇ​പ്പോ​ഴും കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്. ഈ ​ഹ​ര്‍​ജി​യോ​ടൊ​പ്പം പു​തി​യ അ​പേ​ക്ഷ​യും പ​രി​ഗ​ണി​ക്കാ​മെ​ന്നാ​ണ് ഇ​ന്ന​ലെ കോ​ട​തി വ്യ​ക്ത​മാ​ക്കി​യ​ത്. തീ​ര്‍​പ്പാ​ക്കി​യ വി​ഷ​യ​ത്തി​ല്‍ സു​പ്രീംകോ​ട​തി വാ​ദം കേ​ള്‍​ക്കു​ന്ന​തി​നെ ത​മി​ഴ്നാ​ട് സ​ര്‍​ക്കാ​രി​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ എ​തി​ര്‍​ത്തു. എ​ന്നാ​ല്‍, മ​ണ്‍സൂ​ണ്‍ കാ​ല​ത്ത് ജ​ല​നി​ര​പ്പ് കു​റ​യ്ക്കു​ന്ന കാ​ര്യ​ത്തി​ല്‍ അ​ന്തി​മതീ​ര്‍​പ്പു​ണ്ടാ​യി​ട്ടി​ല്ലെ​ന്നു ഹ​ര്‍​ജി​ക്കാ​ര​നുവേ​ണ്ടി അ​ഭി​ഭാ​ഷ​ക​നാ​യ വി​ല്‍​സ് മാ​ത്യൂ​സ് ചൂ​ണ്ടി​ക്കാ​ട്ടി.