കോ​ട്ട​യം: സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ചു. ഇ​ടു​ക്കി സ്പെ​ഷ്യ​ല്‍ ബ്രാ​ഞ്ച് എ​സ്‌ഐ അ​ജി​ത​ന്‍(55) ആ​ണ് മ​രി​ച്ച​ത്. കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ വ​ച്ചാ​യി​രു​ന്നു മ​ര​ണം. ഹൃ​ദ്രോ​ഗ​വും പ്ര​മേ​ഹ​വും ഉ​ണ്ടാ​യി​രു​ന്നു.

ബു​ധ​നാ​ഴ്ച​യാ​ണ് ഇ​ദ്ദേ​ഹ​ത്തെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ലേ​ക്ക് മാ​റ്റു​ന്ന​ത്. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഇ​ടു​ക്കി മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ലാ​ണ് ആ​ദ്യം പ്ര​വേ​ശി​പ്പി​ച്ച​ത്. പി​ന്നീ​ട് രോ​ഗം മൂ​ര്‍​ച്ഛി​ച്ച​തോ​ടെ കോ​ട്ട​യ​ത്തേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

സം​സ്ഥാ​ന​ത്ത് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും പോ​ലീ​സു​കാ​ര്‍​ക്കു​മി​ട​യി​ല്‍ രോ​ഗം വ​ര്‍​ധി​ക്കു​ന്ന​ത് ആ​ശ​ങ്ക​യ്ക്ക് വ​ഴി​വെ​ക്കു​ന്നു​ണ്ട്. തി​രു​വ​ന​ന്ത​പു​രം എ​സ്‌എ​പി ക്യാ​മ്ബി​ലെ ര​ണ്ട് പോ​ലീ​സു​കാ​ര്‍​ക്ക് ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.