തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരില്‍ 20 ആരോഗ്യ പ്രവര്‍ത്തകരും. തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ട്ട് പേ​ര്‍​ക്കും ക​ണ്ണൂ​രി​ല്‍ അ​ഞ്ച് പേ​ര്‍​ക്കും കോ​ഴി​ക്കോ​ട് മൂ​ന്ന് പേ​ര്‍​ക്കും ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, മ​ല​പ്പു​റം, തൃ​ശൂ​ര്‍ ജി​ല്ല​ക​ളി​ല്‍ ഒ​ന്നും വീ​തം ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. തൃ​ശൂ​രി​ലെ നാ​ല് കെ​എ​സ്‌ഇ ജീ​വ​ന​ക്കാ​ര്‍​ക്കും, ഒ​രു കെ​എ​ല്‍​എ​ഫ് ജീ​വ​ന​ക്കാ​ര​നും, എ​റ​ണാ​കു​ളം ഐ​എ​ന്‌എ​ച്ച്‌എ​സി​ലെ 20 ജീ​വ​ന​ക്കാ​ര്‍​ക്കും രോ​ഗം ബാ​ധി​ച്ചു.

ഇന്ന് സംസ്ഥാനത്ത് 1310 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലത്തെ 425 പേരുടേയും ഇന്നത്തെ 885 പേരുടേയും പരിശോധനാഫലം ചേര്‍ന്നുള്ള കണക്കാണിത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 48 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 54 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1,162 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 36 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.