ഖത്തറില്‍ മൂന്നു പേര്‍ കൂടി കോവിഡ് ബാധിച്ച്‌ മരിച്ചു.ഇതോടെ രാജ്യത്തെ അകെ മരണസംഖ്യ 174 ആയി. 235 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു .2,808 പേരില്‍ നടത്തിയ പരിശോധനയിലാണ് 235 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചത്.

രാജ്യത്ത് രോഗവിമുക്തര്‍ 1,07,377 ആയി ഉയര്‍ന്നു. ചികിത്സയില്‍ 3,144 പേരാണുള്ളത്. 77 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലുണ്ട്. 4,95,377 പേരില്‍ നടത്തിയ പരിശോധനയില്‍ 1,10,695 പേരാണ് ഇതുവരെ കോവിഡ് ബാധിതരായുള്ളത്.