• ജോബി ബേബി, കുവൈറ്റ്

എല്ലാവർഷവും മുലയൂട്ടലിന്റെ (Breastfeeding) ഗുണപരമായ ഫലങ്ങളെക്കുറിച്ചു ജനങ്ങൾക്ക് അവബോധം ഉണർത്തുന്നതിനായി ഓഗസ്റ്റ് ഒന്ന് മുതൽ ഏഴുവരെ ലോകമെമ്പാടും “മുലയൂട്ടൽവാരാം”(World Breastfeeding Week) ആഘോഷിക്കുന്നു .മുലയൂട്ടൽ ലക്ഷ്യം നേടുന്നതിനും, മുലയൂട്ടൽ പാരമ്പര്യത്തിന് പിന്തുണ നൽകുന്നതിനും ,ലോകത്തിൽ മുലയൂട്ടൽ സംസ്കാരം വർദ്ധിപ്പിക്കുന്നതിനുമായി 1991 Feb 14ന് വേൾഡ് അലൈൻസ് ഫോർ ബ്രേസ്റ്ഫീഡിങ് ആക്ഷൻ (WABA) മുലയൂട്ടൽ ദിനം (Breastfeeding Day) ആരംഭിച്ചത് .പിന്നീട് 1992 മുതൽ ലോകാരോഗ്യ സംഘടന (WHO),യൂണിസെഫ് (UNICEF),മറ്റ് നിരവധി സംഘടനകളോട് ചേർന്ന് WABA ലോക മുലയൂട്ടൽ വാരം (Breastfeeding Week)ആഘോഷിച്ചുവരുന്നു .

“മുലയൂട്ടൽ:ജീവിതത്തിന്റെ അടിസ്ഥാനം ” എന്ന മുദ്രാവാക്യം ഉയർത്തിപിടിച്ചാണ് ഇത്തവണത്തെ മുലയൂട്ടൽ വാരം ആഘോഷിക്കുന്നത് .

പ്രകൃതി കുഞ്ഞുങ്ങൾക്കായി നൽകിയിരിക്കുന്ന വരദാനമാണ് മുലപ്പാല് .കുഞ്ഞിന്റെ ദഹനശേഷിക്കും വളർച്ചയ്ക്കും ആവശ്യമായ എല്ലാ ഘടകങ്ങളും ശരിയായ അനുപാതത്തിൽ അടങ്ങിയിരിക്കുന്ന ഒരു സമ്പൂർണ ആഹാരമാണിത് .അമ്മ കുഞ്ഞിനെ പ്രസവിക്കുമ്പോൾ തന്നെ ധാരാളം മുലപ്പാൽ നൽകുന്നതിലൂടെ മെച്ചപ്പെട്ട ആരോഗ്യത്തോടെ യാതൊരു അസുഘങ്ങളും കൂടാതെ കുഞ്ഞുങ്ങൾ കൂടുതൽ ശക്തരും കഴിവുള്ളവരുമായി മാറുന്നതിനു സാധിക്കുന്നു .അമ്മയുടെപാൽ കുഞ്ഞുങ്ങൾക്ക് ലഭിക്കുമ്പോൾ കുഞ്ഞുങ്ങളിലുണ്ടാകുന്ന മാറ്റങ്ങൾ അതുമൂലമുണ്ടാകുന്ന ഗുണങ്ങൾ തുടങ്ങിയവ ജനങ്ങളെ ബോധവാൻ മാരാക്കുന്നതിനും ഇതുപോലുള്ള വാരാചരണങ്ങൾ സഹായിക്കുന്നു .പ്രോടീൻ,വിറ്റാമിനുകൾ ,കാർബോഹൈഡ്രേറ്റ്സ്, ഇരുമ്പു, കാൽസ്യം, കൊഴുപ്പുകൾ തുടങ്ങിയ ഒരു കുഞ്ഞിന്റെ വളർച്ചയ്ക്ക് ആവശ്യമായ നിരവധി പോഷകങ്ങൾ മുലപ്പാലിൽ അടങ്ങിയിട്ടുണ്ട് .

ഭാവിയിൽ ഏത് ജോലിയും ചെയ്യാൻ ഉതകുന്ന വിധത്തിൽ ശിശുക്കളുടെ ആരോഗ്യം ശക്തമാക്കുന്നതിനു ആദ്യത്തെ ആറുമാസത്തോളം ഉള്ള മുലപ്പാൽ വളരെ അത്യന്താപേക്ഷിതമാണ്.പ്രധാനപ്പെട്ട പല പോഷകങ്ങളും (Colostrum) ആദ്യത്തെ മുലപ്പാലിലൂടെ ലഭിക്കുന്നത് കുഞ്ഞുങ്ങളുടെ മികച്ച ഭാവിക്കും അവരുടെ ആരോഗ്യ മാനസിക വികാസത്തിനും സഹായിക്കുന്നു .അതു കൂടാതെ തന്നെ ന്യൂമോണിയ ,കോളറ ,നവജാതശിശു മഞ്ഞപ്പിത്തം തുടങ്ങിയ നിരവധി രോഗങ്ങളിൽ നിന്ന് എല്ലാ സുരക്ഷയും നൽകാനും മുലപ്പാലിലൂടെ കഴിയുന്നു .അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യപരമായ ജീവിതം നയിക്കുന്നതിന് ജനിച്ചു ആറുമാസം വരെ നിർബന്ധമായും മുലപ്പാൽ മാത്രമേ നല്കാവുഎന്നും ആവശ്യമെന്നാൽ കുഞ്ഞിന് രണ്ടോഅധിലധികമോ വർഷത്തേക്ക് മുലയൂട്ടൽ തുടരാംമെന്നും ലോകാരോഗ്യ സംഘടനയും സർക്കാരും നിർദ്ദേശിക്കുന്നു.

ഓരോ കുറഞ്ഞ സമയത്തും ലോകത്തെ ധാരാളം അമ്മമാർക്ക് സന്ദേശം എത്തിക്കുന്നതിനുള്ള നിരവധി പ്രയോജനകരമായ ആശയങ്ങളും പദ്ധതികളും സർക്കാരിനുണ്ട്.അതിനായി പരിശീലനം ലഭിച്ച നിരവധി കൗൺസിലർമാർ (അംഗനവാടി വർക്കേഴ്സ് , ആശ വർക്കേഴ്സ് ) ഇതിനു നേതൃത്വം കൊടുക്കുന്നു .ഭാവിയിൽ സ്വന്തം കുട്ടി കൂടുതൽ ശക്തിയും ബുദ്ധിയും ഉള്ളവരാകാൻ മുലപ്പാലിന്റെ പ്രാധാന്യം എല്ലാവരും അറിഞ്ഞിരിക്കണം. ആയതിനാൽ അതിന് പരിശീലനം നൽകുന്നതിന് ധാരാളo കുടുംബങ്ങളെ ,തൊഴിൽ മേഖലയിൽ ജോലിചെയ്‌യുന്നവരെ പിന്തുണക്കുന്നതിനായി ഈ വാരാചരണം ഉപയോഗിക്കുന്നു .