തിരുവനന്തപുരം : സംസ്ഥാനത്തിനുള്ളില്‍ കെഎസ്‌ആര്‍ടിസി ദീര്‍ഘദൂര സര്‍വീസ് വീണ്ടും ആരംഭിക്കാന്‍ തീരുമാനിച്ചു . കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സര്‍വീസുകള്‍ നടത്തുക എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

ശനിയാഴ്ച മുതല്‍ ദീര്‍ഘദൂര സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് കെഎസ്‌ആര്‍ടിസി അറിയിച്ചു . കണ്ടെയ്ന്‍മെന്റ് സോണുകളില്‍ യാത്രക്കാരെ ഇറക്കുകയോ കയറ്റുകയോ ചെയ്യില്ല. നിന്ന് യാത്രചെയ്യാനും അനുവദിക്കില്ല . ലോക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി രണ്ട് ജില്ലകളെ ബന്ധിപ്പിച്ച്‌ നിലവില്‍ സര്‍വീസ് നടത്തുന്നുണ്ട് . സര്‍ക്കാരും ആരോഗ്യ വകുപ്പും നല്‍കുന്ന നിര്‍ദേശങ്ങള്‍ യാത്രക്കാര്‍ പാലിക്കണം .