മലയാളികളുടെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാണ് ഭരതന്‍. വൈശാലി പോലുളള ഭരതന്‍ സിനിമകളെല്ലാം ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന ചിത്രങ്ങളാണ്. സംവിധായകന്റെതായി പുറത്തിറങ്ങിയ സിനിമകള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. പത്മരാജനെ പോലെ വേറിട്ട സിനിമകളിലൂടെ മലയാളികളെ വിസ്മയിപ്പിച്ച സംവിധായകന്‍ കൂടിയായിരുന്നു അദ്ദേഹം. ഭരതന്‍ വാക്കുകളില്‍ പ്രകടിപ്പിക്കാത്തതിലുമധികമാണെന്നാണ് ഭരതന്‍ വിടപറഞ്ഞ് 22 വര്‍ഷമാകുന്ന ദിവസത്തില്‍ നടന്‍ ബാബു ആന്റണി പറയുന്നത്.

അദ്ദേഹത്തെ കുറിച്ച്‌ പറയാന്‍ വാക്കുകള്‍ മതിയാകില്ല. പൂര്‍ണനായ കലാകാരനും പൂര്‍ണനായ മനുഷ്യനും. അദ്ദേഹത്തെ താന്‍ നമസ്‍കരിക്കുന്നുവെന്നും ബാബു ആന്റണി പറയുന്നു. ബാബു ആന്റണിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രം സമ്മാനിച്ചത് ഭരതനായിരുന്നു. ബാബു ആന്റണിയുടെ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്നുമായിരുന്നു അത്. വൈശാലിയിലെ രാജാവായി അഭിനയിച്ച ബാബു ആന്റണിക്ക് അന്ന് ഒരുപാട് പ്രശംസകളും ലഭിച്ചിരുന്നു. ലോമപാദന്‍ എന്ന കഥാപാത്രമായിട്ടായിരുന്നു ബാബു ആന്റണി അഭിനയിച്ചത്. ഭരതന്റെ തന്നെ ചിലമ്ബ് എന്ന സിനിമയിലൂടെയായിരുന്നു ബാബു ആന്റണി വെള്ളിത്തിരയിലെത്തിയതും.