മറാത്ത്വാഡ : യുവ മറാത്തി നടന്‍ അശുതോഷ് ഭക്രെ (32)നെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മഹാരാഷ്ട്രയിലെ ഗണേഷ് നഗര്‍ പ്രദേശത്തെ മറാത്ത്വാഡ മേഖലയിലെ നാന്ദേഡ് പട്ടണത്തിലെ ഫ്ലാറ്റിലാണ് നടനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യഎന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മാതാപിതാക്കളാണ് ആണ് ഭക്രെയെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.മറാത്തി നടി മയൂരി ദേശ്മുഖിന്റെ ഭര്‍ത്താവായിരുന്നു ഭാക്രെ. മറാത്തി സീരിയലായ ഖുല്‍ത കാളി ഖുലേനയിലെ അഭിനയത്തിലൂടെയാണ് താരം പ്രശസ്തി നേടിയത്. തുടര്‍ന്ന് മറാത്തി ചിത്രങ്ങളായ ഭകര്‍, ഇച്ചാര്‍ താര്‍ല പക്ക എന്നീ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.കഴിഞ്ഞ കുറച്ച്‌ നാളുകളായി നടന്‍ വിഷാദരോഗത്തിന് അടിമയായിരുന്നുവെന്നും അടുത്തിടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നുവെന്നും അതില്‍ ഒരാള്‍ ആത്മഹത്യ ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് വിശകലനം ചെയ്തതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.കൂടുതല്‍ അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു